കപ്പൽ മുങ്ങി, രക്ഷാദൗത്യം പരാജയം; 800 ഇവികളടക്കം 3000 കാറുകളുമായി തീപിടിച്ച കപ്പൽ മലിനീകരണ ഭീഷണി?
ഈ മാസം ആദ്യം 3000 കാറുകളുമായി പസഫിക് സമുദ്രത്തിൽ തീപിടിച്ച ചരക്ക് കപ്പൽ മുങ്ങിയതായി അധികൃതർ അറിയിച്ചു. കരക്കെത്തിക്കാനുള്ള തീവ്രദൗത്യം പരാജയപ്പെട്ടതിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്. തീപിടിച്ചതിനെത്തുടർന്ന് ദൗത്യം പരാജയപ്പെട്ട് ഉപേക്ഷിക്കപ്പെട്ട മോർണിംഗ് മിഡാസ് എന്ന കപ്പലാണ് മുങ്ങിയത്. 880 ഇലക്ട്രിക് വാഹനങ്ങളടക്കം ഏകദേശം