അക്കൗണ്ടിൽ നിന്ന് പണം പോയാലും, വന്നാലും പണി; ബാങ്ക് അക്കൗണ്ടുള്ളവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ ഫോണെടുത്ത് നോക്കുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ 5 ലക്ഷം ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് കണ്ടാലോ? സ്വാഭാവികമായും ഏതൊരാളും അത്തരം സാഹചര്യങ്ങളില്‍ സന്തോഷംകൊണ്ട് മതിമറന്ന് പോകാനാണ് സാധ്യത. അധികമാളുകളും തങ്ങളുടെ ഭാഗ്യത്തെ അതിരറ്റ് സ്തുതിക്കും. അക്കൗണ്ടില്‍ കയറിയ പണത്തെ കുറിച്ച് ബാങ്ക് ഒന്നും പറയാതിരുന്നത്