മന്ത്രിപണി കഴിഞ്ഞിട്ടും ചിലർക്ക് വിവിഐപി സുരക്ഷ; ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ദില്ലി പൊലീസ്

- Advertisement -spot_img

ദില്ലി> മന്ത്രിപ്പണിയുടെ കാലാവധി അവസാനിച്ചിട്ടും ചില മുൻ കേന്ദ്രമന്ത്രിമാർക്ക് ഇപ്പോഴും വിവിഐപി സുരക്ഷ തുടരുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിനോട് വ്യക്തത വരുത്താൻ ദില്ലി പൊലീസ്. വി മുരളീധരൻ അടക്കമുള്ള മുൻ കേന്ദ്രമന്ത്രിമാർക്ക് ഇനിയും വിവിഐപി സുരക്ഷ നൽകണോ എന്ന് ചോദ്യവുമായാണ് ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചത്. മാസങ്ങൾക്ക് മുൻപ് നടത്തിയ ഓഡിറ്റിൽ ഇത്തരത്തിൽ ഒരുപാട് മുൻ മന്ത്രിമാർക്ക് ഇപ്പോഴും വിവിഐപി സുരക്ഷ ഉള്ളതായി ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.

- Advertisement -

ബഗ്വത് കിഷൻറാവോ കരാഡ്, ഭാനു പ്രതാപ് സിംഗ് വർമ, ജോൺ ബർല, കൗശൽ കിഷോർ, കൃഷ്ണ രാജ്, മനീഷ് തിവാരി, രാമേശ്വർ തേലി, വി മുരളീധരൻ അടക്കമുള്ള നിരവധി മുൻ കേന്ദ്രമന്ത്രിമാരും, മുൻ ആർമി ചീഫ് ജനറൽ വികെ സിങ്, വിജയ് ഗോയൽ എന്നിവരടക്കം ഇപ്പോഴും വിവിഐപി സുരക്ഷ ലഭിക്കുന്നവരുടെ പട്ടികയിലുണ്ട്. ഇവരിൽ മിക്കവരുടെയും മന്ത്രിപദവി അവസാനിച്ചതോടെ, സുരക്ഷ സംബന്ധിച്ചുളള കർശന വിലയിരുത്തലുകളും മറ്റും തീർത്ത ശേഷമാണ്, ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.

- Advertisement -

വിവിധ സുരക്ഷാ ഏജൻസികളുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് ആളുകൾക്ക് വിഐപി, വിവിഐപി സുരക്ഷ അനുവദിക്കുന്നത്. മന്ത്രിമാർക്കും മറ്റും ഈ സുരക്ഷ സ്ക്രീനിംഗ് ഇല്ലാതെത്തന്നെ ലഭിക്കും. ഇത്തരത്തിൽ ലഭിച്ച സുരക്ഷയാണ് ഇപ്പോഴും ചില മുൻ മന്ത്രിമാർക്കുള്ളത്. ഇക്കാര്യത്തിലാണ് ദില്ലി പോലീസ് വ്യക്തത വരുത്തുന്നത്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img