വീണ്ടും എച്ച്എംപിവി, മൂന്നാമത്തെ കേസ് ഗുജറാത്തിൽ; സ്ഥിരീകരിച്ച് ഐസിഎംആ‍ർ

- Advertisement -spot_img

ദില്ലി>  കർണാടകയിൽ കൂടുതൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥീകരിച്ചതിന് പിന്നാലെ ഗുജറാത്തിലും ഒരു HMPV കേസ് കൂടി സ്ഥിരീകരിച്ചു. 8 മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുളള പെൺകുഞ്ഞിനുമാണ് കർണ്ണാടകയിൽ രോഗബാധ സ്ഥിരീകരിച്ചത്. അഹമ്മദാബാദിൽ 3 മാസം പ്രായമുള്ള കുഞ്ഞിനു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3  എച്ച്എംപിവി കേസുകളാണ് രജിസ്റ്റർ ചെയ്തത്. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. ജനുവരി 3 നാണ് ആൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിരീകരിച്ചു.ഇതിന് പിന്നാലെയാണ് അഹമ്മദാബാദിലെ കേസ്. മൂന്ന പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

- Advertisement -

കണ്ടെത്തിയ എച്ച്എംപിവി കേസുകളുടെ വിശദാംശങ്ങൾ  

- Advertisement -

3 മാസം പ്രായമുള്ള പെൺകുഞ്ഞ്: ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എച്ച്എംപിവി രോഗം സ്ഥിരീകരിച്ചു. കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടിരിക്കുന്നു.

8 മാസം പ്രായമുള്ള ആൺകുഞ്ഞ്: 2025 ജനുവരി 3-ന് ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എച്ച് എംപിവി പോസിറ്റീവ് ആയി. കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നു.

അഹമ്മദാബാദിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച 3 മാസം പ്രായമായ കുഞ്ഞിൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

മൂന്ന് രോഗികൾക്കും അന്താരാഷ്ട്ര യാത്രാ ചരിത്രമില്ല.

ആരോഗ്യ മന്ത്രാലയം ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ICMR HMPV-യുടെ സഞ്ചാര പ്രവണതകളെ വർഷമൊട്ടാകെ പിന്തുടരും. ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) സമയബന്ധിതമായ അപ്ഡേറ്റുകൾ നൽകുകയാണ്, ഇത് നിലവിലുള്ള നടപടികൾക്ക് കൂടുതൽ സഹായകരമാകും. അടുത്തിടെ രാജ്യത്തുടനീളം നടത്തിയ പകർച്ചവ്യാധി പ്രതിരോധ പരിശീലന ഡ്രില്ലുകൾ ഇന്ത്യയെ ശ്വസന രോഗങ്ങളുടെ വർധനയെ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കിയിട്ടുണ്ട്.  അവശ്യ ഘട്ടത്തിൽ പൊതുജനാരോഗ്യ ഇടപെടലുകൾ ഉടൻ നടപ്പാക്കാൻ  രാജ്യം സജ്ജമാണ്. 

ലക്ഷണങ്ങൾ 

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്.  ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.

കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ എച്ച്എംപിവി  മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു.  5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. എച്ച്എംപിവി  ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോ​ഗം പടരുന്നു.   

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img