വേഷം മാറി വിജിലൻസ്;  പണവുമായിയെത്തി ഡ്രൈവർമാർ; MVD ചെക്ക് പോസ്റ്റിൽ 4 മണിക്കൂറിൽ പിടിച്ചത് ഒന്നര ലക്ഷം രൂപ

- Advertisement -spot_img

പാലക്കാട്> പാലക്കാട് ജില്ലയിൽ  വിവിധ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റുകളിൽ  മിന്നൽ പരിശോധന നടത്തിയ വിജിലൻസ് ഉദ്യേഗസ്ഥർ വരെ ഞെട്ടി. നാല് മണിക്കൂറുകൊണ്ട് ചെക് പോസ്റ്റിലെത്തിയത് ഒന്നര ലക്ഷത്തോളം കൈക്കൂലിപ്പണം. ആകെ 1,49,490 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെയായിരുന്നു എറണാകുളം വിജിലൻസ് റേഞ്ച് എസ്.പിയുടെയും പാലക്കാട് വിജിലൻസ് ഡിവൈഎസ്‍പിയുടെ നേതൃത്തിൽ പരിശോധന നടത്തിയത്.

അർദ്ധരാത്രി വേഷം മാറി ചെക് പോസ്റ്റുകളിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അവിടെ നിൽക്കുമ്പോൾ തന്നെ വിവിധ വാഹനങ്ങളിൽ വരുന്ന ഡ്രൈവർമാർ വന്ന് പണം നൽകി പോകുന്നുണ്ടായിരുന്നു. വാളയാർ ചെക്പോസ്റ്റിൽ നിന്നാണ് ഏറ്റവുമധികം തുക പിടിച്ചെടുത്തത്. 90,650 രൂപയാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഗോവിന്ദപുരത്തു നിന്ന് 10,140 രൂപയും ഗോപാലപുരത്ത് നിന്ന് 15,650 രൂപയും കണ്ടെടുത്തു. വാളയാർ ഔട്ട് ചെക് പോസ്റ്റിൽ നിന്നും 29,000 രൂപ കണ്ടെടുത്തു. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നിന്നും കിട്ടി 4050 രൂപ. ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിജിലൻസ് അറിയിച്ചു.  

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img