ഹോർമുസിൽ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ US; വെല്ലുവിളിച്ചും പഴയത് ഓർമിപ്പിച്ചും ഇറാൻ - Kerala Times    

ഹോർമുസിൽ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ US; വെല്ലുവിളിച്ചും പഴയത് ഓർമിപ്പിച്ചും ഇറാൻ

March 7, 2026
file 000000002a8071fa8f8b9859cfe75650

ടെഹ്‌റാൻ> ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കൽ യുഎസ് നാവികേസന അകമ്പടി സേവിക്കുമെന്ന അകശവാദത്തിൽ ട്രംപിനെ വെല്ലവിളിച്ച് ഇറാൻ. അവരുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്- ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനി പറഞ്ഞു.യു.എസ്‌ അത്തരമൊരു തീരുമാനം എടുക്കുംമുമ്പ് 1987ലെ ആക്രമണവും അടുത്തിടെയുണ്ടായ സംഭവങ്ങളും ഓർമ്മിക്കുന്നത് നന്നാവുമെന്നും ഇറാനിയൻ സേന മുന്നറിയിപ്പ് നൽകി.

‘അകമ്പടി നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അകമ്പടിക്ക് ഇറങ്ങും മുമ്പ് യു.എസ് സൂപ്പർ ടാങ്കറായ ബ്രിഡ്ജടൺ 1987 കത്തിച്ചതും അടുത്തിടെ ഞങ്ങൾ ലക്ഷ്യമിട്ട എണ്ണ ടാങ്കറുകളും അമേരിക്കക്കാർ ഓർക്കുന്നത് നന്നാവുമെന്നും  ഞങ്ങൾ അഭ്യർഥിക്കുന്നു’ നൈനി പറഞ്ഞു. യുഎസുമായുള്ള സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന്‌ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഹോർമുസിൽ യുഎസ് നാവികസേന ആവശ്യമെങ്കിൽ അകമ്പടി നൽകുമെന്ന് ട്രംപ്‌ പറഞ്ഞത്.

ഇതിനെ പിന്തുണച്ച് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പ്രസ്താവന നടത്തിയിരുന്നു. ‘ന്യായമായ സമയത്ത് തന്നെ’ അമേരിക്കൻ നാവികസേനയ്ക്ക് ഹോർമുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകൾക്ക് സംരക്ഷണം നൽകി തുടങ്ങാൻ കഴിയും’ ഊർജ്ജ സെക്രട്ടറി പറഞ്ഞു. ഇതിന് പന്നാലെയാണ് ഇറാന്റെ വെല്ലുവിളി.

Latest from Blog

error: Content is protected !!