തിരുവനന്തപുരത്ത് നഗരത്തിലെ ലോഡ്ജിൽ യുവതിയും സ്വകാര്യ ചാനൽ ജീവനക്കാരനും മരിച്ച നിലയിൽ

- Advertisement -spot_img

തിരുവനന്തപുരം> നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  സി.കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ  പ്രൊ‍‍‍ഡക്ഷൻ അസിസ്റ്റന്‍റാണ് മരിച്ച സി  കുമാര്‍. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ലോഡ്ഡ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം.

സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന കുമാര്‍ രണ്ടു ദിവസം മുമ്പ് ഇവിടെ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ആശ ഇവിടേക്ക് എത്തിയത്. ഇരുവരെയും പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ മുറിയിൽ മരിച്ച നിലയിലും കുമാറിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.  സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img