ഇന്ന് എംഎൽഎ സ്ഥാനം രാജി വക്കും; നിർണായക നീക്കവുമായി പിവി അൻവർ

- Advertisement -spot_img

മലപ്പുറം>  മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും നേരിട്ട് പോരിനിറങ്ങിയ പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന് സൂചന. രാവിലെ 9 മണിക്ക് അൻവർ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിർണ്ണായക തീരുമാനം അറിയിക്കാൻ 9.30 ന് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന.

- Advertisement -

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് വിവരം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാൽ അത് യുഡിഎഫിന് മേൽ സമ്മർദം കൂട്ടും. തൃണമൂലിൽ ചേരാൻ എംഎൽഎ സ്ഥാനം തടസമാണ്. ഈ സാഹചര്യത്തിൽ അയോഗ്യത മറി കടക്കാനാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് അന്‍വര്‍ ഒപ്പമുള്ളവരോട് ആലോചിച്ചത്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img