ഭാര്യയുടെ പേരില്‍ അക്കൗണ്ട് തുടങ്ങണം? 2 വര്‍ഷത്തില്‍ 32,000 രൂപ പലിശ; നിക്ഷേപിക്കേണ്ടത് 2 ലക്ഷം രൂപ

- Advertisement -spot_img

Mahila Samman Savings Certificate (MSSC)> അങ്ങനെ മറ്റൊരു ബജറ്റ് കാലം കൂടി എത്തുകയാണ്. 2025- 26 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വരുന്ന ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നു കരുതുന്നും. നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും, സ്ത്രീകളെ ശക്്തീകരിക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ബജറ്റുകളില്‍ ജനശ്രദ്ധ നേടിയ ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗത്തെ പറ്റിയാണ് ഇന്ന് ഓര്‍മ്മിപ്പിക്കുന്നത്. പറഞ്ഞു വരുന്നത്. 2023 ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനെ (MSSC) പറ്റിയാണ്.

സ്ത്രീകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനു പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു അതുല്യ സ്‌കീം ആണിത്. കുറഞ്ഞ കാലയളവില്‍ പദ്ധതി വാഗ്ദാനം ചെയ്യുന്ന ഉറപ്പായ പലിശയാണ് പദ്ധതിയുടെ ഹൈലൈറ്റ്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ഈ പ്രോഗ്രാമില്‍ നിന്ന് നിങ്ങള്‍ക്കും തീര്‍ച്ചയായും പ്രയോജനം നേടാം. പദ്ധതിക്കു കീഴിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി നിക്ഷേപം 2 ലക്ഷമാക്കി നിജപ്പെടുത്തിയിരിക്കുന്നു.

7.5 ശതമാനം അതുല്യ പലിശയാണ് പദ്ധതി നല്‍കുന്നത്. 2 വര്‍ഷ നിക്ഷേപ കാലയളവില്‍ ഇത്രയധികം പലിശ വാഗ്ദാനം ചെയ്യുന്ന മറ്റൊരു നിക്ഷേപ പദ്ധതി നിലവില്‍ രാജ്യത്തില്ല. അത്യാവശ്യമെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം നിങ്ങള്‍ക്ക് നിക്ഷേപത്തിന്റെ 40 ശതമാനം വരെ പിഴയൊന്നും കൂടാതെ പിന്‍വലിക്കാനും കഴിയും. രാജ്യത്തെ ഏതെങ്കിയും ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ നിങ്ങള്‍ക്കു നിങ്ങളുടെ ഭാര്യയുടെ പേരില്‍ മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാം.

ഇനി കാര്യത്തില്‍ലേയ്ക്ക് വരാം. ചിലപ്പോള്‍ 7.5 ശതമാനം പലിശ എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കു കത്തണമെന്നില്ല. അതിനാല്‍ കുറച്ചു കൂടി ലളിതമാക്കി തരാം. പദ്ധതിയിലെ പരമാവധി നിക്ഷേപ തുക 2 ലക്ഷം ആണെന്നു പറഞ്ഞു കഴിഞ്ഞല്ലോ? ഈ തുക നിങ്ങള്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇവിടെ 7.5 ശതമാനം പലിശ കിട്ടും. അതായത് 2 വര്‍ഷം കാലവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ 2,32,044 രൂപ ഉണ്ടാകും. നിങ്ങളുടെ 2 ലക്ഷം നിക്ഷേപത്തിന്റെ പലിശ 32,044 രൂപയെന്നു സാരം. ഇത് ഉറപ്പായും ലഭിച്ചിരിക്കും.

സ്ത്രീകളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂവെന്നതാണ് ഏക നിബന്ധന. നിങ്ങള്‍ വിവാഹിതന്‍ അല്ലെങ്കില്‍ അമ്മയുടെയോ, സഹോദരിമാരുടെയോ പേരില്‍ അക്കൗണ്ട് തുടങ്ങാം. വിവാഹിതന്‍ ആണെങ്കില്‍ ഭാര്യയ്ക്ക് പുറമേ മകള്‍, അമ്മ, സഹോദരിമാര്‍ എന്നിവരുടെ പേരിലും നിക്ഷേപം നടത്തി നേട്ടം വര്‍ധിപ്പിക്കാവുന്നതാണ്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img