പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി പത്രമുത്തശ്ശിമാർ; കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയെന്ന് ജനം

- Advertisement -spot_img

കൊച്ചി> കൈയ്യിലിരിക്കുന്ന പണംകൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിലായി ഇന്ന് മലയാള പത്രങ്ങളുടെ വരിക്കാർ. പത്രങ്ങളുടെ വരിക്കാരെ മുഴുവൻ വിഡ്ഢികളാക്കിക്കൊണ്ടായിരുന്നു ഇന്നത്തെ പ്രമുഖ മലയാള മുത്തശി പത്രങ്ങളുടെ ഒന്നാം പേജ്. രാവിലെ മലയാള മനോരമയും മാതൃഭൂമിയുമടക്കം പത്രങ്ങൾ വായിച്ച വായനക്കാർ ഞെട്ടി. ഫെബ്രുവരി ഒന്നു മുതൽ നോട്ടു നിരോധിക്കുമെന്നും ഡിജിറ്റൽ കറൻസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും, വമ്പൻ തലക്കെട്ടുകളോടെ പ്രസിദ്ധീകരിച്ച വാർത്തയാണ് ആദ്യം വായനക്കാരെ പിടിച്ചുലച്ചത്.

- Advertisement -

രാവിലെ തന്നെ വാർത്ത കണ്ട ജനം പരിഭ്രാന്തരായി. കഴിഞ്ഞ നോട്ട് നിരോധനത്തിൻ്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന മലയാളികൾ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടി. പലരും ഇന്നത്തെ ജോലി വരെ ഉപേക്ഷിച്ചു കൈവശമുള്ള പണവുമായി നേരെ ബാങ്കുകളിലേക്ക് ഓടി. പണം മാറ്റിയെടുക്കാൻ പല ബാങ്കുകളുടെയും മുന്നിൽ ബാങ്ക് തുറക്കുന്നതിന് മുമ്പ് തന്നെ ആളുകൾ വരി നിന്നു എന്നാണ് വിവരം.പിന്നീടാണ് ആളുകളെ ആകർഷിക്കാൻ നൽകിയ പരസ്യമായിരുന്നു ഇതെന്നും തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്നും പലർക്കും ബോധ്യപ്പെട്ടത്. പണം നൽകി പത്രം വാങ്ങുന്ന വായനക്കാരോടുള്ള തെമ്മാടിത്തം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

- Advertisement -

പരസ്യത്തിന്റെ വരുമാനത്തിലൂടെയാണ് പത്രങ്ങൾ മുന്നോട്ടു പോകുന്നത്. അത്തരം പരസ്യങ്ങൾ കണ്ടാൽ ആളുകൾക്ക് തിരിച്ചറിയാനും സാധിക്കും. എന്നാൽ ഇന്നത്തെ പരസ്യം ശുദ്ധ അസംബന്ധമായിരുന്നു എന്ന് മാത്രമല്ല ഭൂരിഭാഗം ആളുകളും ഇത് തിരിച്ചറിയാനും വൈകി. തങ്ങളാണ് മാധ്യമ ലോകത്തെ രാജാക്കൻമാരെന്ന് അവകാശപ്പെടുന്ന മുത്തശ്ശി പത്രങ്ങളുടെ മുതലാളിമാർ അപഹാസ്യരായി. നിരവധിയാളുകൾ പത്രം വാങ്ങുന്നത് തന്നെ അവസാനിപ്പിച്ചു കഴിഞ്ഞെന്നാണ് പത്ര ഏജൻ്റുമാരുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.

പത്ര മുതലാളിമാർക്ക് ലാഭം കൊയ്യാനായി അന്തസുള്ള മാധ്യ പ്രവർത്തകർ പോലും ബലിയാടുകളായി. പൊതു ജനത്തിന് മുന്നിൽ അപഹാസ്യരായി. മാധ്യമ ധർമ്മം പണത്തിനു മുൻപിൽ അധപതിച്ചു എന്നു പറയേണ്ടി വരും. മുമ്പ് കേന്ദ്ര സർക്കാർ നോട്ട് നിരോധനം നടത്തിയപ്പോൾ അക്ഷരങ്ങളിലൂടെ പോരാടിയവരും വിമർശിച്ചവരുമാണു ജനങ്ങളോട് പൊറുക്കാൻ പറ്റാത്ത അപരാധം ചെയ്തത്. എന്നാൽ ഒന്നാം പേജിൽ തന്നെ ഇത് പരസ്യമാണെന്നുള്ള വിവരം നൽകിയിരുന്നു എന്നാണ് പത്രസ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന വിശദീകരണം. പക്ഷേ, ഒരു മൂലയ്ക്കു കൊടുത്തിരുന്ന വിശദീകരണം അധികം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല എന്നതാണ് വാസ്തവം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച പത്രസ്ഥാപനങ്ങൾ പൊതു ജനത്തോട് മാപ്പു പറയണമെന്നും വരിസംഖ്യ മടക്കി നൽകാൻ തായാറാകണമെന്നുള്ള ആവശ്യം ഉയരുകയാണ്.

അന്ത്യശ്വാസം വലിക്കുന്ന പത്ര മുത്തശ്ശിമാരുടെ തരികിട

ഓൺലൈൽ മാധ്യമ രംഗത്തെ പുച്ഛത്തോടെ കാണുന്ന പത്രമുതലാളിമാർ വർഷങ്ങളായി തങ്ങളുടെ അപ്രമാധിത്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. പത്രങ്ങളെ പരസ്യങ്ങൾക്ക് പലരും ആശ്രയിക്കാതായിട്ട് വർഷങ്ങളായി. പരസ്യ വരുമാനം കുറഞ്ഞതോടെ മിക്ക പത്രങ്ങളും പ്രതിസന്ധിയിലാണ്. ആ കുറവ് നികത്താനാണ് ഇത്തരത്തിൽ പണം നൽകി തങ്ങളുടെ പത്രം വാങ്ങുന്നവരെ വിഡ്ഢികളാക്കാൻ തീരുമാനിച്ചതെന്ന് വേണം കരുതാൻ. പലപ്പോഴും തങ്ങളുടെ പരസ്യ വരുമാനം കുറയാതിരിക്കാൻ പത്രങ്ങൾ മുക്കുന്ന വാർത്തകൾ ജനങ്ങൾക്ക് വേണ്ടി ഏറ്റെടുക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്. അത് കൊണ്ട് തന്നെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഒരു പറ്റം ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

പരസ്യദാതാക്കളെ സംരക്ഷിക്കാൻ സത്യം മൂടി വക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണ ഏറിയതോടെ ചില മുഖ്യധാര മാധ്യമങ്ങളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു തുടങ്ങിയെന്നാണ് അടുത്ത കാലത്ത് സോഷ്യൽമീഡിയയിലും മറ്റും ഉയരുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. മാത്രമല്ല ഇവരുടെ ഓൺലൈൻ സൈറ്റുകൾ പരസ്യങ്ങളുടെ ആധിക്യം കാരണം വായിക്കാൻ കഴിയുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇതോടെ സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളെയാണ് അധികം ആളുകളും ഇപ്പോൾ ആശ്രയിക്കുന്നത്. സത്യസന്ധമായ വാർത്തകൾ പരസ്യങ്ങളില്ലാതെ സൗജന്യമായി വായിക്കാൻ കഴിയുമെന്നതിനാൽ ആളുകൾക്ക് ഇപ്പോൾ ഇത്തരം മാധ്യമങ്ങളോടാണ് കൂടുതൽ താൽപര്യം.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img