കൊടും ക്രൂരത!  2 പെൺകുട്ടികളുടെ മൃതദേഹം വനത്തിനുള്ളിൽ കെട്ടിത്തൂക്കിയ നിലയില്‍

- Advertisement -spot_img

ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിൽ സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ഒറീസയിലെ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു.

- Advertisement -

വ്യാഴാഴ്ച സ്‌കൂൾ വിട്ട് പെണ്‍കുട്ടികള്‍ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിരുന്നു. കാണാതായ രണ്ട് പേർക്കുമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാട്ടില്‍ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയില്‍ രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ ആണ് ആദ്യം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

- Advertisement -

വിവരമറിഞ്ഞ് എംവി 79 പൊലീസ് സ്റ്റേഷനിലെയും മോട്ടു പൊലീസ് സ്റ്റേഷനിലെയും പൊലീസ് ഉദ്യോഗസ്ഥര്‍, മൽക്കൻഗിരി എസ്ഡിപിഒ സച്ചിൻ പട്ടേല്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img