LIC ക്കും അപരൻ; ജാഗ്രത നിര്‍ദേശം; പണം പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല

- Advertisement -spot_img

Life Insurance Corporation of India (LIC)> രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്കും, നിക്ഷേപകര്‍ക്കും ജാഗ്രത നിര്‍ദേശവുമായി രംഗത്ത്. തങ്ങളുടേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ ആപ്പുകള്‍ക്കും, വെബ്‌സൈറ്റുകള്‍ക്കും എതിരേയാണ് പൊതു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്‍ഐസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഉപയോക്താക്കള്‍ ഔദ്യോഗിക വെബ്സൈറ്റ് ആയ www.licindia.in, എല്‍ഐസി ഡിജിറ്റല്‍ ആപ്പ് അല്ലെങ്കില്‍ അവരുടെ സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് വിശ്വസനീയമായ പേയ്മെന്റ് രീതികള്‍ മാത്രം ഉപയോഗിക്കണമെന്നാണ് നിര്‍ദേം. വ്യാജ രീതികള്‍ വഴി പണം നഷ്ടമായാല്‍ എല്‍ഐസിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എല്‍ഐസിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചില വ്യാജ മീഡിയ ആപ്പുകള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഇടപാടുകള്‍ക്കും ഔദ്യോഗിക ചാനലുകളില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ എല്ലാ പോളിസി ഉടമകളെയും, ഉപഭോക്താക്കളെയും നിര്‍ദേശിക്കുന്നു. പേയ്‌മെന്റ് എളുപ്പവും, റിവാര്‍ഡുകളും വാഗ്ദാനം ചെയ്യുന്നവര്‍ക്ക് പിന്നാലെ പോകരുതെന്നും, അനൗദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന പേയ്മെന്റുകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും എല്‍ഐസി കൂട്ടിച്ചേര്‍ത്തു.

സമീപ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എല്‍ഐസിയുടെ ജാഗ്രത നിര്‍ദേശം. യഥാര്‍ത്ഥ ഇന്‍ഷുറന്‍സ് കമ്പനികളെ അനുകരിക്കുന്ന വ്യാജ ആപ്പുകളും, വെബ്സൈറ്റുകളും ആണ് തട്ടിപ്പുകള്‍ ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍, പണം എന്നിവ തട്ടിയെടുക്കുകയാണ് ഇത്തരം തട്ടിപ്പുകാരുടെ ലക്ഷ്യം.

നിലവില്‍ ഓണ്‍ലൈനില്‍ നടക്കുന്ന ചില  തട്ടിപ്പുകള്‍ നോക്കാം

വ്യാജ പേയ്മെന്റ് സൈറ്റുകള്‍: തട്ടിപ്പുകാര്‍ എല്‍ഐസിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനോട് സാമ്യമുള്ള ആപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്നു. ഇതുവഴി പോളിസി ഉടമകളുടെ വിവരങ്ങള്‍, പ്രീമിയം വിശദാംശങ്ങള്‍ എന്നിവ സ്വന്തമാക്കുന്നു. ഇവിടെ നിങ്ങള്‍ നടുത്തുന്ന ഇടപാട് തുക വ്യാജ അക്കൗണ്ടുകളിലേയ്ക്കാകും പോകുക.

ഫിഷിംഗ് തട്ടിപ്പുകള്‍: എല്‍ഐസിയുടെ ക്ലോണ്‍ സൈറ്റുകളിലേയ്ക്ക് നിങ്ങളെ എത്തിക്കുന്ന വ്യാജ ഇമെയില്‍ ലിങ്കുകളോ, എസ്എംഎസുകളോ അയയ്ക്കുന്ന രീതി. ഒറ്റനോട്ടത്തില്‍ വ്യാജ സൈറ്റ് തിരിച്ചറിയാന്‍ സാധിക്കില്ല. ഇവിടെ നിങ്ങള്‍ നല്‍കുന്ന ഓരോ വിവരങ്ങളും തട്ടിപ്പുകാരുടെ സെര്‍വറിലാകും സേവ് ചെയ്യപ്പെടുക.

വ്യാജ കോളുകള്‍: ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന തട്ടിപ്പു രീതികളില്‍ ഒന്ന്. വ്യാജ കിഴിവുകളോ, ബോണസോ വാഗ്ദാനം ചെയ്താകും ഇത്തരം കോളുകള്‍ വരിക. ഇവര്‍ സാധാരണയായി ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കും.

നിങ്ങള്‍ ഇടപാട് നടത്തുന്നതിനു മുമ്പ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പരിശോധിക്കുക ആണ് തട്ടിപ്പില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം. ഇടപാടുകള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ മാത്രം ഉപയോഗിക്കുക. അപരിചിതമായ ഉറവിടങ്ങളില്‍ നിന്നുള്ള കോളുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ സന്ദേശങ്ങള്‍ അവഗണിക്കുക. സെന്‍സിറ്റീവ് വിവരങ്ങള്‍ അരുമായും പങ്കുവയ്ക്കാതിരിക്കുക. വഞ്ചനാപരമായ ആപ്പുകളോ, ഇടപാടുകളോ സംശയിക്കപ്പെട്ടാല്‍ അധികൃതരെ അറിയിക്കുക.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img