ഇന്ത്യക്കാരെ നിയമവിരുദ്ധമായി യുഎസിലേക്ക് അയയ്ക്കുന്ന ഏജന്റുമാരെ ലക്ഷ്യമിട്ട് ഇഡി അന്വേഷണം

- Advertisement -spot_img

ദില്ലി > കനേഡിയൻ കോളേജുകളിലെ “വ്യാജ” പ്രവേശനം വഴി ഇന്ത്യക്കാരെ നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാൻ സഹായിക്കുന്ന ഇന്ത്യ, കാനഡ, യുഎസ് എന്നിവിടങ്ങളിലെ ഏജന്റുമാരുടെയും ഫെസിലിറ്റേറ്റർമാരുടെയും ശൃംഖലകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്തതും 2023 ലെ ഗുജറാത്ത് പോലീസ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ പ്രകാരവുമുള്ള കേസിൽ 8,500-ലധികം പണമിടപാടുകൾ ഫെഡറൽ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്നും അവർ പറഞ്ഞു. വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് സഹായിക്കുന്ന ചില അന്താരാഷ്ട്ര ധനകാര്യ കമ്പനികളും ഇഡിയുടെ  നിരീക്ഷണത്തിലാണ്.

- Advertisement -

നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറിൽ വന്നിറങ്ങിയതിനുശേഷം പാർലമെന്റിലും പുറത്തും ഈ വിഷയം ചർച്ചാവിഷയമായി. യുഎസ് നടത്തിയ നാടുകടത്തലുകൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) അധികാരികൾ സംഘടിപ്പിച്ച് നടപ്പിലാക്കിയതാണെന്നും 2009 മുതൽ 15,668 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിനെ അറിയിച്ചിരുന്നു.

- Advertisement -

കാനഡ അതിർത്തിയിൽ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തിയതുമായി ബന്ധപ്പെട്ട  കേസിൽ ചില കനേഡിയൻ കോളേജുകളുടെയും ചില ഇന്ത്യൻ സ്ഥാപനങ്ങളുടെയും പങ്കാളിത്തം അന്വേഷിക്കുകയാണെന്ന്  ഇഡി വ്യക്തമാക്കി. ഗുജറാത്തിലെ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ള നാലംഗ ഇന്ത്യൻ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2022 ജനുവരി 19 ന് അനധികൃതമായി കാനഡ-യുഎസ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരും കൊടും തണുപ്പിൽ മരിച്ചിരുന്നു.

ഇന്ത്യ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഏജന്റുമാരുടെയും “ഫെസിലിറ്റേറ്റർമാരുടെയും”  ശൃംഖല ഉണ്ടെന്ന്  അന്വേഷണത്തിൽ  കണ്ടെത്തിയിരുന്നു. കാനഡ ആസ്ഥാനമായുള്ള കോളേജുകളിൽ “വ്യാജ” പ്രവേശനം വഴി അമേരിക്കയിലേക്ക് കുടിയേറിയ അനധികൃത കുടിയേറ്റക്കാരുടെ താമസം, ഗതാഗതം, വിസ ക്രമീകരണം, നിയമപരമായ പ്രശ്നങ്ങൾ തുടങ്ങിയവ ഈ ശൃംഖല വഴിയാണ് കൈകാര്യം ചെയ്യുന്നത്.

ഈ “നിയമവിരുദ്ധ” ഇമിഗ്രേഷൻ രീതിയിലൂടെ ഏകദേശം 370 ഇന്ത്യക്കാർ അടുത്തിടെ യുഎസിലേക്ക് കടന്നതായി ഇഡിക്ക് സംശയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിദ്യാർത്ഥികളിൽ ചിലരുടെ മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഈ റാക്കറ്റിന്റെ ഭാഗമായി, യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കാനഡയിലെ കോളേജുകളിലും സർവകലാശാലകളിലും അനധികൃതമായി പ്രവേശനം “ഏർപ്പെടുത്തിയിരുന്നു” എന്ന് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.

അത്തരം ആളുകൾക്കായി കനേഡിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുകയാണ് ആദ്യഘട്ടം. അവർ ആ രാജ്യത്ത് എത്തിക്കഴിയുമ്പോൾ കോളേജിൽ ചേരുന്നതിനുപകരം  “നിയമവിരുദ്ധമായി” യുഎസ്-കാനഡ അതിർത്തി വഴി അമേരിക്കയിലേക്ക് കടക്കുകയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനായി ഒരാളിൽ നിന്ന് 55-60 ലക്ഷം രൂപ വരെയാണ് ഈ റാക്കറ്റ് ഈടാക്കുന്നത്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img