ഇന്ത്യയിലെ 500 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ ‘സൂത്രധാരൻ’ അബുദാബി ടി10 ക്രിക്കറ്റ് ടീം ഉടമയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

- Advertisement -spot_img

ന്യൂഡൽഹി>ഇന്ത്യയിൽ 500 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ അബുദാബി ടി10 ക്രിക്കറ്റ് ലീഗ് ഉടമയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടെത്തി. 2023-ൽ ഹിമാചൽ പ്രദേശ് പോലീസ് കണ്ടെത്തിയ നിക്ഷേപ തട്ടിപ്പിന് പിന്നിൽ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലക്കാരനായ ലാവിഷ് ചൗധരിയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.  ‘നവാബ്’ എന്നറിയപ്പെടുന്ന ചൗധരി “ബോട്ട്ബ്രോ” എന്ന മൾട്ടി-ലെവൽ മാർക്കറ്റിംഗ് സ്കീം ആവിഷ്കരിച്ചതായും അതിന്റെ കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) റോബോട്ടുകൾ വഴി ഫോറെക്സ് വ്യാപാരം നടത്തുമെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

- Advertisement -

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി, ഡൽഹി, നോയിഡ, ഹരിയാനയിലെ റോഹ്തക്, ഉത്തർപ്രദേശിലെ ഷംലി എന്നിവിടങ്ങളിലെ ഷെൽ കമ്പനികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. നിക്ഷേപകർക്ക് നിക്ഷേപ തുകയുടെ  ഏകദേശം 5 ശതമാനം റിട്ടേൺ പ്രതിമാസം വാഗ്ദാനം ചെയ്ത് അവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. എൻ‌പേ ബോക്സ് പ്രൈവറ്റ് ലിമിറ്റഡ്, ക്യാപ്റ്റർ മണി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ടൈഗർ ഡിജിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ഷെൽ കമ്പനികളുമായി ബന്ധപ്പെട്ട 30 ഓളം ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 170 കോടി രൂപ ഇതുവരെ മരവിപ്പിച്ചിട്ടുണ്ടെന്ന് ഇഡി വൃത്തങ്ങൾ കേരള ടൈംസിനോട് പറഞ്ഞു.

- Advertisement -

2023 നവംബറിൽ സിറക്പൂർ ആസ്ഥാനമായുള്ള ക്യുഎഫ്എക്സ് ട്രേഡ്(QFX Traders) നടത്തിയിരുന്ന  നിക്ഷേപ പദ്ധതികൾ ഹിമാചൽ പ്രദേശിലെ മാണ്ഡി പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഒരു നിക്ഷേപകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ബഹൽ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടുള്ള അന്വേഷണത്തിൽ ഇത് ഏകദേശം 210 കോടി രൂപയുടെ തട്ടിപ്പാണെന്ന് കണ്ടെത്തി.  ഹിമാചൽ പ്രദേശ് പോലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ, ഈ പിരമിഡ് പദ്ധതിയുടെ പ്രൊമോട്ടർമാർ നിക്ഷേപകർക്ക് പ്രതിമാസം 5 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വശീകരിച്ചെന്നും കണ്ടെത്തിയിരുന്നു. പ്ലാനിൽ ആളുകളെ സബ്‌സ്‌ക്രൈബ് ചെയ്യിക്കുന്നവർക്ക്  കമ്മീഷനും വാഗ്ദാനം ചെയ്തിരുന്നു.

ഹിമാചൽ പ്രദേശിലെ മാണ്ഡി, ധർമ്മശാല, ഉന ജില്ലകൾ, പഞ്ചാബിലെ മൊഹാലി, സിറാക്പൂർ, ലുധിയാന, ഹരിയാനയിലെ പാനിപ്പത്ത്, ചണ്ഡീഗഡ്, ഗുജറാത്തിലെ ചില ജില്ലകൾ എന്നിവിടങ്ങളിൽ ഈ പദ്ധതി പ്രവർത്തിച്ചിരുന്നു. തട്ടിപ്പ്  സ്ഥാപനത്തിന്റെ മറ്റ് മൂന്ന് ഡയറക്ടർമാരായ രാജേന്ദർ സൂദ്, വിനീത് കുമാർ, സന്തോഷ് ശർമ്മ എന്നിവർ ഒളിവിലാണ്. അതേസമയം തന്നെ, തട്ടിപ്പിൽ നിന്ന് നേട്ടമുണ്ടാക്കിയ ഷെൽ കമ്പനികളുടെ ഡയറക്ടർമാരായി പ്രവർത്തിച്ചതിന്റെ പേരിൽ 2023 നവംബറിൽ ഹിമാചൽ പ്രദേശ് പോലീസ് സൂദിന്റെ ഭാര്യ നീതു ദേവിയെ അറസ്റ്റ് ചെയ്തു.

ഹിമാചൽ പ്രദേശ് പോലീസിന്റെ എഫ്‌ഐആർ ശ്രദ്ധയിൽപ്പെട്ട ഇഡി അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിച്ചതോടെ തട്ടിപ്പിൻ്റെ വ്യാപ്തിയും വർദ്ധിച്ചു വന്നു.

ഇഡി ഉദ്യോഗസ്ഥർ മുകളിൽ സൂചിപ്പിച്ച മൂന്ന് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇതോടെ അവ കടലാസിൽ മാത്രമാണെന്നും യഥാർത്ഥ ബിസിനസ്സ് ഇടപാടുകൾ അല്ലെന്നും കണ്ടെത്തി. 2023 നവംബറിൽ ഹിമാചൽ പ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ സ്ഥാപനത്തിന്റെ മൂന്ന് ഡയറക്ടർമാർ ഒളിവിൽ പോയിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറഞ്ഞിഞ്ഞ് ചൗധരി രാജ്യം വിട്ടതായും ഇഡി വൃത്തങ്ങൾ അറിയിച്ചു.പക്ഷെ, ദുബായിൽ ആഡംബര പാർട്ടികളിൽ പങ്കെടുക്കാൻ പദ്ധതിയിൽ ഉൾപ്പെട്ട ഏജന്റുമാരെയും പങ്കാളികളെയും അയാൾ വിളിച്ചുവരുത്തുന്നുണ്ട്

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം, തട്ടിപ്പ് തുടരാൻ ചൗധരി പ്ലാറ്റ്‌ഫോമിന്റെ പേര് യോർക്കർ എഫ്‌എക്സ് (വൈഎഫ്‌എക്സ്) എന്ന് മാറ്റിയതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിൽ, കമ്പനിയുടെ ഡയറക്ടർമാർക്ക് ഫണ്ടുകളുടെ ഉറവിടം വിശദീകരിക്കാൻ കഴിയാത്തതിനാൽ, ഈ ഷെൽ കമ്പനികളുടെ 30-ലധികം ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ 170 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ മരവിപ്പിച്ചെന്ന് എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു.

ക്യുഎഫ്എക്സ്/വൈഎഫ്എക്സ് ഏജന്റുമാരുമായി ബന്ധപ്പെട്ടയിടങ്ങളിൽ  പരിശോധന നടത്തുകയും അനധികൃത  ഹവാല ശൃംഖലകൾ ഉൾപ്പടെ കണ്ടെത്തുകയും ചെയ്തു. ഏജന്റുമാരിൽ ഒരാളിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ പണമായി പിടിച്ചെടുത്തു. നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും  പിടിച്ചെടുത്തു.  അന്വേഷണം  പുരോഗമിക്കുകയാണ്. ഇന്ത്യ, തായ്‌ലൻഡ്, ദുബായ് എന്നിവിടങ്ങളിലെ ആഡംബര പരിപാടികളിലേക്ക് ചൗധരി തന്റെ നിക്ഷേപകരെയും ഏജന്റുമാരെയും കൊണ്ടുപോയിരുന്നുവെന്നും തന്റെ മൾട്ടി  മാർക്കറ്റിംഗ് സ്കീമിലേക്ക് അവരെ കൂടുതൽ ആകർഷിക്കാൻ എസ്‌യുവികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img