പാലക്കാട്> പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റെക്കോര്‍ഡുകളും മരുന്നുകളും സൂക്ഷിക്കുന്ന റൂമിലാണ് തീപിടിത്തം ഉണ്ടായത്.
പുക പടര്‍ന്നതോടെ വനിതകളുടെ വാര്‍ഡിലെയും സര്‍ജിക്കല്‍ ഐസിയുവിലെയും രോഗികളെ പൂര്‍ണ്ണമായും മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികവിവരം. അര മണിക്കൂറിനകം ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനായി. ആര്‍ക്കും പരിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. തീപിടിത്തം ഉണ്ടായ മുറിയിലെ വസ്തുക്കളെല്ലാം കത്തി നശിച്ചു.