വ്യാജവാർത്ത ; റിപ്പോർട്ടർ ചാനലിനും അരുൺകുമാറിനുമെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ

- Advertisement -spot_img

കൊച്ചി > റിപ്പോർട്ടർ ചാനലിനും അരുൺകുമാറിനും റിപ്പോർട്ടർക്കുമെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എം എൽ എ. പകുതി വില തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്ന് മാത്യു കുഴൽനാടൻ 7 ലക്ഷം വാങ്ങിയെന്ന വ്യാജവാർത്ത സൃഷ്ടിച്ച് ചാനലിലൂടെ സംപ്രേഷണം ചെയ്തതിനെതിരെയാണ് ലീഗൽ നോട്ടീസ്. 

വ്യാജവാർത്ത പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പതിവിലത്തട്ടിപ്പ് കേസിൽ മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ 7 ലക്ഷം കൈപ്പറ്റിയെന്നും പ്രതി പോലീസിന് മൊഴി നൽകിയെന്നുമാണ് റിപ്പോർട്ടർ ടിവി ബ്രേക്കിംഗ് ന്യൂസായി സംപ്രേഷണം ചെയ്തത്. എന്നാൽ അത്തരത്തിൽ മൊഴി നൽകിയിട്ടില്ലെന്ന് പ്രതിയും അന്വേഷണ സംഘവും വ്യക്തമാക്കിയിരുന്നു. ഇതോടെ റിപ്പോർട്ടർ ചാനലിൻ്റെ വ്യാജവാർത്തക്കെതിരെയും അരുൺകുമാറിനെതിരെയും കടുത്ത ജനരോക്ഷവുമുയർന്നിരുന്നു.

ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ. പൊതുജീവിതത്തിൽ സുതാര്യത ഉറപ്പാക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img