കൊച്ചി> ബലാത്സംഗകേസില്‍ പ്രതിയായ യൂട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാല്‍ (25) ആണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗ്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടർ എം ബി ലത്തീഫിന്റെ നേതൃത്വത്തില്‍ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.