ദില്ലി > 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഡോക്ടർമാരുടെ ബാധ്യത സുപ്രീംകോടതി ശരിവച്ചു. സേവനങ്ങളിലെ പോരായ്മകൾക്ക് മെഡിക്കൽ പ്രാക്ടീഷണർമാർ ഈ നിയമപ്രകാരം ബാധ്യസ്ഥരാണെന്ന 1995 ലെ വിധി പുനഃപരിശോധിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി പുനഃപരിശോധന ഹർജി തള്ളി.
1995-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ vs. വി.പി. ശാന്ത & ഓഴ്‌സ് കേസിൽ, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഡോക്ടർമാരെയും അവരുടെ സേവനങ്ങളെയും ഉത്തരവാദിത്തപ്പെടുത്തിയത് മെഡിക്കൽ പ്രൊഫഷനെ സാരമായി ബാധിച്ചു, കൂടാതെ രോഗികൾക്ക് ഡോക്ടർമാർക്കെതിരെ മെഡിക്കൽ അശ്രദ്ധയ്ക്ക് ഉപഭോക്തൃ പരാതികൾ ഫയൽ ചെയ്യാൻ കഴിയും. ഇതിനെതിരെയാണ് മെഡിക്കോ-ലീഗൽ സൊസൈറ്റി ഓഫ് ഇന്ത്യ റിവ്യൂ ഹർജി നൽകിയത്.
“റിവ്യൂ ഹർജിയും അനുബന്ധ രേഖകളും സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്ന്, റിവ്യൂ ഹർജി പരിഗണിക്കുന്നതിന് ന്യായമായ ഒരു കാരണവും ഞങ്ങൾ കണ്ടെത്തിയില്ല. അതനുസരിച്ച്, റിവ്യൂ ഹർജി തള്ളിക്കളയുന്നുവെന്നാണ്” ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കോ-ലീഗൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ റിവ്യൂ ഹർജി തള്ളിക്കൊണ്ട് പറഞ്ഞത്.