ദില്ലി> മാനദണ്ഡങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെള്ളിയാഴ്ച സിറ്റിബാങ്ക്, ആസിർവാദ് മൈക്രോ ഫിനാൻസ്, ജെഎം ഫിനാൻഷ്യൽ ഹോം ലോണുകൾ എന്നിവയ്ക്ക് പിഴ ചുമത്തി. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (സിഐസി) സിറ്റി ബാങ്കിൻ്റെ ഡാറ്റകൾ നിരസിച്ച് റിപ്പോർട്ടുകൾ നൽകിയിട്ടും പ്രതികരണമുണ്ടായില്ല. മാത്രമല്ല ‘ലാർജ് എക്‌സ്‌പോഷർ’ പരിധികളുടെ വ്യാപകമായ ലംഘനം കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് സിറ്റിബാങ്കിന് ആർബിഐ 39 ലക്ഷം രൂപ പിഴ ചുമത്തിയത്.
അതേസമയം, വായ്പക്കാരുടെ ഗാർഹിക വരുമാനം സിഐസികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ആസിർവാദ് മൈക്രോ ഫിനാൻസ് വീഴ്ച വരുത്തി. ചില സ്വർണ്ണ വായ്പ ഉപഭോക്താക്കൾക്ക് ഫാക്റ്റ്‌ഷീറ്റുകൾ നൽകുന്നതിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ആശീർവാദിൻ്റെ പരാതി പരിഹാര സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ആശീർവാദ് മൈക്രോ ഫിനാൻസിന് 6.20 ലക്ഷം രൂപ പിഴ ചുമത്തിയത്.
വ്യത്യസ്ത വിഭാഗത്തിലുള്ള വായ്പക്കാർക്ക് വ്യത്യസ്ത പലിശ നിരക്കുകൾ ഈടാക്കൽ, അപേക്ഷാ ഫോമുകളിലോ അനുമതി കത്തുകളിലോ ഇത് വ്യക്തമാക്കാത്തത് തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജെഎം ഫിനാൻഷ്യൽ ഹോം ലോൺസിന് റിസർവ്വ് ബാങ്ക്1.50 ലക്ഷം രൂപ പിഴ ചുമത്തി.