അഹമ്മദാബാദ് > കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PLMA) ദി ഹിന്ദുവിന്റെ അഹമ്മദാബാദ് ലേഖകൻ മഹേഷ് ലങ്ക (Mahesh Langa) യെ അറസ്റ്റ് ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മഹേഷിൻ്റെ അഹമ്മദാബാദിലെ മിർസാപുര കോടതിയിലെ പ്രത്യേക ജഡ്ജി (പിഎംഎൽഎ) മുമ്പാകെ ഹാജരാക്കി, 2025 ഫെബ്രുവരി 28 വരെ നാല് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.
വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി മിസ്റ്റർ ലങ്കയ്ക്കും മറ്റുള്ളവർക്കുമെതിരെ അഹമ്മദാബാദ് സിറ്റി ഡിസിബി പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. വഞ്ചന, ക്രിമിനൽ ദുരുപയോഗം, ക്രിമിനൽ വിശ്വാസ വഞ്ചന, തെറ്റായ നഷ്ടം വരുത്തിവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സാറ്റലൈറ്റ് പോലീസ് സ്റ്റേഷനിൽ (അഹമ്മദാബാദ്) അദ്ദേഹത്തിനെതിരെ മറ്റൊരു എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. “ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്” കേസിൽ പങ്കുണ്ടെന്ന ആരോപണവും അന്വേഷിക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി.