2,467 കോടി രൂപയുടെ മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി തട്ടിപ്പ് കേസിൽ 24 പേർക്കെതിരെ ഇഡി കേസ് ഫയൽ ചെയ്തു - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

2,467 കോടി രൂപയുടെ മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി തട്ടിപ്പ് കേസിൽ 24 പേർക്കെതിരെ ഇഡി കേസ് ഫയൽ ചെയ്തു

March 16, 2025
Dnyanradha Multistate Co operative Credit Society

മുംബൈ> 12 ശതമാനം മുതൽ 14 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത വിവിധ നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട്, സുരേഷ് കുട്ടെ, മെസ്സേഴ്സ് ധ്യാൻരാധ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ഡിഎംസിസിഎസ്എൽ) എന്നിവരുൾപ്പെടെ 24 പ്രതികൾക്കെതിരെ,  മുംബൈയിലെ പ്രത്യേക കോടതിയിൽ (പിഎംഎൽഎ) പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായപ്പോൾ നിക്ഷേപകർക്ക് പണം മടക്കി നൽകാതെ അവരെ വഞ്ചിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അടിസ്ഥാനമാക്കി (പിഎംഎൽഎ) നടത്തിയ അന്വേഷണത്തിൽ, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കുട്ടെയും മറ്റുള്ളവരും 400,000-ത്തിലധികം നിക്ഷേപകരെ ഡിഎംസിസിഎസ്എല്ലിൽ പണം നിക്ഷേപിക്കാൻ പ്രലോഭിപ്പിച്ചതായി ഇഡി കണ്ടെത്തി.

പോലീസും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയും നടത്തിയ അന്വേഷണത്തിൽ, സൊസൈറ്റിയുടെ മാനേജ്‌മെന്റ്  DMCCSL ന്റെ ഫണ്ടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. കുട്ടെയും മറ്റുള്ളവരും ചേർന്ന് 2,467 കോടി രൂപയുടെ ഫണ്ട് വഴിതിരിച്ചുവിടാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി ആരോപണമുണ്ട്. കുട്ടെയുടെയും കുടുംബത്തിൻ്റെയും  ഉടമസ്ഥതയിലുള്ള The Kute Group ൻ്റെ കീഴിലെ വിവിധ കമ്പനികൾക്ക് അനധികൃത വായ്പ നൽകി ഫണ്ട് തിരിമറി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ The Kute Group ന് കീഴിലുള്ള സ്ഥാപനങ്ങളുടെ  അക്കൗണ്ടുകൾ വഴിയോ നേരിട്ടോ സൊസൈറ്റിയുടെ ഫണ്ടുകൾ അവർ തട്ടിയെടുത്തു. സൊസൈറ്റിയിൽ നിന്ന് ലഭിച്ച ഫണ്ടുകൾ, പുതിയ ബിസിനസുകളിലെ നിക്ഷേപം, സ്വത്ത് വാങ്ങലുകൾ, വ്യക്തിഗത ചെലവുകൾ എന്നിവയുൾപ്പെടെ വ്യക്തിഗത നേട്ടങ്ങൾക്കായി വിനിയോഗിച്ചെന്നും ന്ന ഒരു ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു.

നേരത്തെ, ഈ കേസിൽ 2024 ഓഗസ്റ്റ് 8,  സെപ്റ്റംബർ 20, ഒക്ടോബർ 14 എന്നീ തീയതികളിൽ ഇഡി പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനകളിൽ ഏകദേശം ₹11 കോടി വിലമതിക്കുന്ന ജംഗമ ആസ്തികൾ മരവിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തതായി ഇഡി അറിയിച്ചു. ₹85.88 കോടി, ₹1,002.79 കോടി, ₹333.82 കോടി വിലമതിക്കുന്ന ആസ്തികൾക്ക് മേൽ ഇഡി താൽക്കാലിക അറ്റാച്ച്‌മെന്റ് ഉത്തരവുകളും പുറപ്പെടുവിച്ചു. ഈ കേസിൽ പിടിച്ചെടുത്ത തോ, മരവിപ്പിച്ചതോ, കണ്ടുകെട്ടിയതോ ആയ ആസ്തികളുടെ ആകെ മൂല്യം ഏകദേശം ₹1,433.48 കോടിയാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss