പണം വാങ്ങിയിട്ടും ഫ്‌ളാറ്റ് നല്‍കിയില്ല; ഒടുവില്‍ തട്ടിപ്പ് പൊളിച്ച് കെ-റെറ( K- RERA); ഗാലക്‌സി ഹോംസിന് കിട്ടുന്നത് മുട്ടന്‍ പണി; പ്രസിമോന്റെ പോരാട്ടം വിജയമായി;  നീതിയൊരുക്കി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി

- Advertisement -spot_img


കൊച്ചി > റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വമ്പൻ തട്ടിപ്പുകൾ അരങ്ങേറുകയാണ്. വിവിധ തരത്തിലുള്ള തട്ടിപ്പുകൾക്കാണ് ഈ മേഖല സാക്ഷ്യം വഹിക്കുന്നത്. എന്നാലിപ്പോൾ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA) യുടെ ഇടപെടൽ കേരളത്തില്‍ വൻ വിപ്ലവമാണ് സൃഷ്ടിച്ചത്. കാലതാമസം നേരിടാതെയുള്ള പരാതി പരിഹാര സംവിധാനമാണ് കെ-റെറയുടെ പ്രത്യേകത. ഫ്‌ളാറ്റിന്റെ പേരില്‍ ആര്‍ക്കും ആരേയും പറ്റിക്കാന്‍ കഴിയാത്ത സംവിധാനം. വന്‍കിട മുതലാളിമാര്‍ക്കെതിരായണ് കെ റെറയുടെ ഉത്തരവുകള്‍. അതുകൊണ്ട് പരസ്യ മോഹികളായ പത്രങ്ങള്‍ അതൊന്നും വാര്‍ത്തയാക്കാറില്ല. അത്തരം ബ്രാഡന്‍ഡുകളില്‍ നിന്നും പണം വാങ്ങി പരസ്യം കൊടുക്കുന്നത് കൊണ്ടു മാത്രമാണ്. കൊച്ചിയിലെ ഫ്‌ലാറ്റ് വഞ്ചനയില്‍ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ പെട്ടിട്ടു പോലും ഒന്നും സംഭവിച്ചില്ല. പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വ്യക്തി. ഇതിനിടെയാണ് കെ റെറയില്‍ നിന്നും സാധാരണക്കാരന്‍ നീതി ഉറപ്പാക്കിയ സംഭവം പുറത്തേക്ക് വരുന്നത്.

കൊച്ചി ഇളംകുളത്തുള്ള ഗാല്ക്‌സി എമ്രാള്‍ഡിലാണ് പ്രസിമോന്‍ എന്ന സാധരണക്കാരന്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ആഗ്രഹിച്ചത്. ഗാലക്‌സി ഹോം പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു ഈ പ്രോജക്ട്. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ ജീവനക്കാരനാണ് പാലക്കാട് സ്വദേശിയായ പ്രസിമോന്‍. റെയില്‍വേയിലെ സാധാരണ തൊഴിലാളിയായിരുന്ന പ്രസിമോന്റെ അച്ഛന്‍ വിരമിച്ചു. ഈ ആനുകൂല്യങ്ങള്‍ക്കൊപ്പം ലോണ്‍ കൂടി വാങ്ങി ഫ്‌ളാറ്റ് വാങ്ങുകയായിരുന്നു ലക്ഷ്യം. പണം നല്‍കി ഫ്‌ളാറ്റ് ബുക്ക് ചെയ്തു. മൂന്ന് കൊല്ലം കൊണ്ട് പണിത് കൊടുക്കുമെന്ന് അവര്‍ അവകാശപ്പെട്ടു. മൂന്ന് വര്‍ഷമായിട്ടും ആ ഫ്‌ളാറ്റിന്റെ ഫൗണ്ടേഷന്‍ പോലുമായില്ല. ഇതോടെ പ്രസിമോന്‍ കമ്പനിയെ സമീപിച്ചു. ഈ സമയം അവര്‍ മറ്റൊരു വാഗ്ദാനം നല്‍കി. അതായത് ഒരു ബെഡ് റൂം ഫ്‌ളാറ്റിനാണ് പ്രസിമോന്‍ ബുക്ക് ചെയ്തിരുന്നത്. കുറച്ചു കൂടി പണം കൊടുത്താല്‍ ഡബിള്‍ ബെഡ് റൂം ഫ്‌ളാറ്റ് മറ്റൊരിടത്ത് കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ പ്രസിമോനും താല്‍പ്പര്യം വന്നു. അങ്ങനെ കൂടുതല്‍ പണം കൊടുത്തു. ഏതാണ്ട് 34 ലക്ഷം രൂപയാണ് ഈ ഫ്‌ളാറ്റ് കമ്പനി പ്രസിമോനില്‍ നിന്നും വാങ്ങിയത്.

അതും വെറും വാഗ്ദാനമായി. ഗാലക്‌സി ഹോമിനെതിരെ പരാതി കൊടുത്തു. ജനപക്ഷം ബെന്നിയിലൂടെ സംഭവം പുറംലോകത്ത് എത്തി. എന്നാല്‍ പ്രസിമോനേയും ജനപക്ഷം ബെന്നിയേയും പ്രതിയാക്കി കേസ് കൊടുക്കുകയായിരുന്നു ഗാലക്‌സി ഹോം ചെയത്. അതായത് പണം നല്‍കി വര്‍ഷങ്ങള്‍ക്ക് ശേഷവും ഫ്‌ളാറ്റ് കിട്ടിയില്ലെന്ന പരാതിയ്ക്ക് പ്രതികാരമായിരുന്നു കേസ്. സാധാരണക്കാരനായിട്ട് പോലും പ്രസിമാന്‍ തളര്‍ന്നില്ല. കെ റെറയില്‍ പരാതി നല്‍കി. വിശദവാദങ്ങള്‍ കേട്ടു.

പണം കൊടുത്ത അന്ന് മുതല്‍ 16 ശതമാനം വച്ച് പലിശ നല്‍കാനായിരുന്നു ഉത്തരവ്. അതിനെതിരെ അപ്പലേറ്റ് അതോറിട്ടിയില്‍ ബില്‍ഡേഴ്‌സ് പരാതിയുമായി പോയി. അതും തള്ളിയിരിക്കുന്നു. പുതിയ ഉത്തരവ് പ്രകാരം കണക്ക് നോക്കുമ്പോള്‍ ഫ്‌ളാറ്റും പണിത് നല്‍കണം ഇതിനൊപ്പം പ്രസിമോന് പലിശ ഇനത്തില്‍ 25 ലക്ഷം രൂപയും കൊടുക്കണം. അതായത് എല്ലാ അര്‍ത്ഥത്തിലും പ്രസിമോന് നീതിയായി. പക്ഷേ ഇത് മുന്‍നിര മാധ്യമങ്ങളാരും വാര്‍ത്തയാക്കുന്നില്ല, ഫ്‌ളാറ്റ് കിട്ടിയില്ലെങ്കില്‍ മാത്രമല്ല നിമര്‍മ്മിച്ചു കിട്ടുന്ന ഫ്‌ളാറ്റിന് മതിയായ ക്രമീകരണങ്ങളില്ലെങ്കിലും കെ റെറയില്‍ നിന്നും നീതി കിട്ടും. നിലവിലെ നിയമ പ്രകാരം വാങ്ങുന്ന പണത്തിന്റെ ഒരു ഭാഗം കമ്പനി ബാങ്കില്‍ സൂക്ഷിക്കണം. പണമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണവും അസാധ്യമാണ്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img