എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ഓക്‌സിജന്‍ സിലണ്ടറിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിങ് അസിസ്റ്റന്റിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ഓക്‌സിജന്‍ സിലണ്ടറിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിങ് അസിസ്റ്റന്റിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടം

March 18, 2025
SAT Hospital Trivandrum

തിരുവനന്തപുരം> എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്‌ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് അപകടം. പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ അപകടത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 % കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്.

ഷൈലയുടെ കണ്ണിലെ ഞരമ്പുകള്‍ പൊട്ടുകയും ലെന്‍സിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് അടിയന്തര ശസ്ത്രക്രിയ നടന്ന ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് സി.എസ് ഷീബ പറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു അപകടം. രണ്ടു വര്‍ഷമായി ഓക്‌സിജന്‍ സിലിണ്ടര്‍ പരിശോധിക്കുന്നതും ഘടിപ്പിക്കുന്നതും ഷൈലയാണ്. പതിവു പോലെ ഷൈല ഓക്‌സിജന്‍ സിലണ്ടര്‍ പരിശോധിക്കുന്നതിനിടെ ആണ് അപകടം.

ട്രോളിയില്‍ വച്ചിരുന്ന സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പരിശോധനയുടെ ഭാഗമായി ഇന്നലെ രാവിലെ ഷൈല തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയും കണ്ണിന് പരിക്കേല്‍ക്കുകയും ആയിരുന്നു. വാല്‍വ് തുറന്നിരുന്നതും ഷൈല സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കണ്ണിനുള്ളിലും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും പതിച്ചു. രണ്ടു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ സമാന അപകടത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് അമ്പിളിക്ക് പരുക്കേറ്റിരുന്നു.



Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss