കോട്ടയം> മെൽബൺ മലയാളികളുടെ ഇടയിൽ സുപരിചിതനായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിൻ്റെ രണ്ട് ആൺമക്കൾ ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമാവുകയാണ്. ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി ഇദ്ദേഹത്തിൻ്റെ രണ്ടു മക്കളും സാർജൻ്റായി ഓസ്ട്രേലിയൻ പൗരന്മാരോടൊപ്പം ജോലി ചെയ്യുകയാണ്. കോട്ടയം ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ കു ര്യൻ പുന്നൂസിന്റെയും ബിനോയ് സ്റ്റീഫന്റെയും മക്കളായ ബെന്യം കുര്യനും ജോയൽ കുര്യനുമാണ് ഓസ്ട്രേലിയൻ ആർമിയിൽ സാർജന്റായി ജോലി ചെയ്യുന്നത്.പരിശീലന സമയത്ത് പ്രൈവറ്റ് എന്നാണ് തസ്തികയുടെ പേര്. അപൂർവമായിട്ടാണ് മലയാളികൾക്ക് ഈ തസ്‌തികയിൽ ജോലി കിട്ടുന്നത്.
ചിങ്ങവനം
സെൻ്റ് ജോൺസ് – പള്ളി ഇടവക ഇരുവരെയും അഭിനന്ദിച്ചു. ഇവരുടെ മാതാപിതാക്കൾ ഓസ്ട്രേലിയയിൽ റോയൽ മെൽബൺ ഹോസ്‌പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. എട്ടുവർഷം സിംഗപ്പൂരിൽ പ്രവാസ ജീവിതം നയിച്ച കുര്യൻ പുന്നൂസ് 2009 ലാണ് ഓസ്ട്രേലിയയിൽ എത്തുന്നത്. കോട്ടയത്ത് കോൺഗ്രസ്സിലും യൂത്ത് കോൺഗ്രസിലും സജീവമായിരുന്ന കുര്യൻ പുന്നൂസ് ഓ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗമാണ്. മെൽബണിലെ എല്ലാ വിഭാഗം ആളുകളുടെ ഇടയിലും സ്വീകാര്യനായ കുര്യൻ പുന്നൂസ് നല്ല ഒരു സാമൂഹ്യ പ്രവർത്തകനാണ്.
മൂന്നു മക്കളാണ് ഇദ്ദേഹത്തിനുള്ളത്.
മകൾ : അലീന കുര്യൻ
ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി മലയാളി സഹോദരൻമാർ
