ഇന്ത്യൻ സൈന്യവുമായി ചേർന്ന് ഫുൾ ബോഡി ബുള്ളറ്റ് പ്രൂഫ് സ്യൂട്ടായ ‘സർവത്ര കവച്’ ഡിസൈൻ ചെയ്ത് ടാറ്റ അഡ്വാസ്ഡ് സിസ്റ്റം ലിമിറ്റഡ് (TASL). സ്നൈപ്പർ ആക്രമണങ്ങളിൽ നിന്നും മറ്റും ഉണ്ടാകുന്ന മാരകമായ മുറിവുകളിൽ നിന്ന് സൈനികർക്ക് സുരക്ഷ ഒരുക്കാൻ പര്യാപ്തമാണ് പുതിയ സ്യൂട്ട്.
പ്രത്യേകതകളും ഗുണങ്ങളും
◾വെതർ റെസിസ്റ്റൻ്റ് ഔട്ടർ ഷെൽ ഉള്ളതിനാൽ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം
◾വെടിയുണ്ടകളിൽനിന്ന് 360 ഡിഗ്രി സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ബാലിസ്റ്റിക് പ്രൊട്ടക്ഷൻ
◾ വൺ പുൾ ക്വിക് റിലീസ് സിസ്റ്റം വളരെ പെട്ടെന്ന് ധരിക്കാനും അഴിച്ചുമാറ്റാനും സഹായിക്കുന്നു
◾മിഷൻ കോൺഫിഗറബിൾ മോഡുലാർ ആർമർ പാനൽ ആധുനിക യുദ്ധങ്ങൾക്ക് സൗകര്യപ്രദമായ മോഡുലാർ ഡിസൈൻ ഉറപ്പ് നൽകുന്നു
◾ടാക്ക്ടിക്കൽ ഗിയർ ഇൻ്റഗ്രേഷൻ ലൂപ്പ്
◾ ബ്രീതബ്ൾ ഇന്നർ മെഷ് ലെയർ ശാരീരിക ക്ഷമതയെ പരിപാലിക്കുന്നു
◾സ്നൈപ്പർ റേറ്റഡ് ഇംപാക്ട് റെസിസ്റ്റൻസ്
◾ ഫെദർ വെയിറ്റ് കോംബാറ്റ് മൊബിലിറ്റി
പുണെ മിലിട്ടറി എൻജിനീയറിങ് കോളേജിൽനിന്നുള്ള മേജർ അനൂപ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവത്ര കവച് വികസിപ്പിച്ചത്. ഫീൽഡ് ട്രയൽ പൂർത്തിയാക്കിയ കവച് ഉടനെ വ്യാവസായിക അടിസ്ഥാനത്തിൽ ഓർഡർ സ്വീകരിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.
