ഒമ്പത് NBFCകൾ റിസർവ്വ് ബാങ്കിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകി. ഫോൺപേ ടെക്നോളജി സർവീസസ് , ആദിത്യ ബിർള ഫിനാൻസ് എന്നിവയുൾപ്പെടെ ഒമ്പത് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFC) വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകിയതായി റിസർവ് ബാങ്ക് അറിയിച്ചു.
31 എൻബിഎഫ്‌സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (COR) റദ്ദാക്കിയതായി സെൻട്രൽ ബാങ്ക് മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. ഫോൺപേ ടെക്നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എൻബിഎഫ്‌സി-എഎ സിഒആർ സറണ്ടർ ചെയ്തു. മാതൃ കമ്പനിയുമായുള്ള ലയനത്തിന് ശേഷം ആദിത്യ ബിർള ഫിനാൻസ് സർട്ടിഫിക്കറ്റ് തിരികെ നൽകി.
- `എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും’, കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ്; സഭയിൽ തിരിച്ചടിച്ച് കെ മുരളീധരൻ
- ”ഒപ്പറേഷൻ സൗന്ദര്യ “; സോപ്പിലും ക്രീമികളിലും മാരക രാസവസ്തു, കുടുങ്ങിയത് 12 സ്ഥാപനങ്ങൾ
- ”സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലം’, മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ
അപ്പലേറ്റ് അതോറിറ്റി/കോടതികൾ പാസാക്കിയ ഉത്തരവുകൾ പരിഗണിച്ച ശേഷം ആർബിജി ലീസിംഗ് ആൻഡ് ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് , യാഷില ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സിഒആർ പുനഃസ്ഥാപിച്ചതായും ആർബിഐ അറിയിച്ചു . റിപ്പോർട്ടിംഗ് ഉൾപ്പെടെ ബാധകമായ വ്യവസ്ഥകളും മാർഗ്ഗനിർദ്ദേശങ്ങളും/നിർദ്ദേശങ്ങളും പാലിക്കാൻ രണ്ട് എൻബിഎഫ്‌സികളെയും ആർബിഐ നിർദ്ദേശം നൽകി.