കൊച്ചി> അമേരിക്ക H1-B Visa ഫീസ് ഉയർത്തിയത് ഇന്ത്യൻ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ടെക്‌നോപാർക്ക് മുൻ സിഇഒ ജി. വിജയരാഘവൻ. അവിടെ തൊഴിൽനൽകുന്നതും ഇന്ത്യയിൽനിന്ന് ജീവനക്കാരെ അങ്ങോട്ട് കൊണ്ടുപോവുന്നതുമായ അമേരിക്കൻ കമ്പനികളെയും ഇത് വലിയതോതിൽ ബാധിക്കും. വിസ ഫീസ് ഉയർത്തുന്നത് കമ്പനികളുടെ ലാഭം ഗണ്യമായി കുറയ്ക്കും.ഇന്ത്യൻ കമ്പനികളിൽനിന്നുള്ള ജീവനക്കാരെ എടുക്കാൻ അമേരിക്കൻ കമ്പനികൾ കൂടുതൽ പണം ചെലവിടേണ്ടിവരുന്നത് അവരുടെ ചെലവ് കൂട്ടും. അതിന് പരിഹാരമായി ഇന്ത്യൻ ജീവനക്കാർ ഇന്ത്യയിൽത്തന്നെയിരുന്ന് ജോലി ചെയ്യാൻ അവർ ആവശ്യപ്പെട്ടേക്കാം.
അമേരിക്കയിലെ ചെറിയ-ഇടത്തരം കമ്പനികളെയാണ് ട്രംപിന്റെ തീരുമാനം കൂടുതൽ ബാധിക്കുക. ഇന്ത്യക്കാർ തുടങ്ങിയ കമ്പനികളുമുണ്ട്. അമേരിക്കക്കാരെത്തന്നെ നിയമിക്കാനായാൽ അതാകും അവർക്ക് ലാഭം. അമേരിക്കയിൽ ഗ്രീൻകാർഡുള്ളവർക്ക് ഇതൊരു അവസരമാണുതാനും. എച്ച് വൺ ബി വിസയിൽ ജോലിചെയ്യുന്ന ഒട്ടേറെ മലയാളികൾ അമേരിക്കയിലുണ്ട്. ഉന്നതപദവികളിലുള്ള പ്രൊഫഷണലുകളെ കാര്യമായി ബാധിക്കാനിടയില്ല.
പഠനം കഴിഞ്ഞാൽ തുടർച്ചയായി ജോലിചെയ്യാൻ അവസരമില്ലെങ്കിൽ ഇത്രയും പണംമുടക്കി പഠിക്കാൻ അമേരിക്കയിൽ പോകുന്നതെന്തിനെന്ന ചോദ്യം ഉയരാം. അമേരിക്കയിലെ സർവകലാശാലകൾ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെയാണ് ഇത് ബാധിക്കുക. ജീവിക്കാനും ജോലിചെയ്യാനും പറ്റുന്ന മികച്ച സ്ഥലങ്ങളിലൊന്നായി കേരളത്തെ മാറ്റുകയാണ് വേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.മെക്സിക്കോവഴി യാത്രയാകാം. അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ പലതിലും സീറ്റുകിട്ടാത്ത അവസ്ഥയാണ്. മടങ്ങാൻ തിരക്കുകൂട്ടുന്നവരോട് മെക്സിക്കോവഴി യാത്രചെയ്യാനാണ് ഞങ്ങൾ ഉപദേശിക്കുന്നത്. മെക്സിക്കോയിലേക്ക് ടിക്കറ്റുകൾ ലഭ്യമാണ്. അവിടെനിന്ന് റോഡുമാർഗംപോലും അമേരിക്കയിലെത്താം. നിയമം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലാത്തതാണ് ആശങ്കയ്ക്ക് കാരണം.
മെക്സിക്കോവഴി യാത്രയാകാം. അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ പലതിലും സീറ്റുകിട്ടാത്ത അവസ്ഥയാണ്. മടങ്ങാൻ തിരക്കുകൂട്ടുന്നവരോട് മെക്സിക്കോവഴി യാത്രചെയ്യാനാണ് ഞങ്ങൾ ഉപദേശിക്കുന്നത്. മെക്സിക്കോയിലേക്ക് ടിക്കറ്റുകൾ ലഭ്യമാണ്. അവിടെനിന്ന് റോഡുമാർഗംപോലും അമേരിക്കയിലെത്താം. നിയമം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലാത്തതാണ് ആശങ്കയ്ക്ക് കാരണം.
