ദില്ലി > കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള കൊയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി (Viswadeepthi Multi State Agri Co-Operative Society – Reg No: MSCS/CR/1256/2016) പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ച് സെൻട്രൽ കോ-ഓപ്പറേറ്റീവ് രജിസ്ട്രാർ. നിക്ഷേപങ്ങൾ കാലാവധി എത്തിയിട്ടും തിരികെ നൽകാത്തതിനെത്തുടർന്ന്. കോ-ഓപ്പറേറ്റീവ് ഓംബുഡ്സ്മാസ്മാൻ നിക്ഷേപം മടക്കി നൽകാൻ സൊസൈറ്റിയോട് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവും സെൻ്ട്രട്രൽ രജിസ്റ്റാറുടെ നിർദ്ദേശങ്ങളുംസൊസൈറ്റി പാലിച്ചില്ല.
ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ രജിസ്റ്റേർഡ് അഡ്രസിൽ (വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സി/ഒ സായ് ട്രേഡിംഗ് കമ്പനി, നമ്പർ 5/240, വിഘ്നേശ്വര കോംപ്ലക്സ്. കോവൈ മെയിൻ റോഡ്, കരിയപാളയം, അന്നൂർ, തമിഴ്നാട് 641653) ഇങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് സ്ഥാപനത്തിൻ്റെ തട്ടിപ്പ് പൂർണ്ണതോതിൽ വെളിയിൽ വന്നത്. ഇതോടെയാണ്സെൻട്രൽ രജിസ്ട്രാർ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. ആയിരക്കണക്കിന് കോടി രൂപയാണ് ഇവർ തട്ടിയെടുത്തിരിക്കുന്നത്.
ഓർഡർ വായിക്കാം
കേരളത്തിൽ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകവ്യാപകമാവുകയാണ്. ആയിരക്കണക്കിന് കോടികൾ സമാഹരിച്ച കേരളത്തിലെ ഒരു പ്രമുഖ മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചെയർമാൻ്റെ ബിനാമികളുടെ പേരിലുള്ള മൂന്ന് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളിൽ ഒന്നാണ് വിശ്വദീപ്തി സൊസൈറ്റിയെന്ന് ആരോപണമുണ്ട്. ഇദ്ദേഹം ചെയർമാനായിട്ടുള്ളതും ബിനാമി പേരുകളിലുള്ളതുമായ മറ്റ് സൊസൈറ്റികളും തകർച്ചയുടെ വക്കിലാണെന്നാണ് വിവരം. ഈ സൊസൈറ്റികളുടെ ആസ്ഥികളിൽ പലതും ഇരുചെവിയറിയാതെ വിൽപ്പന നടത്തി വരുന്നതായാണ് വിവരം. തകർച്ചയിലേക്ക് പോകുമെന്നുറപ്പായതോടെ ഒരു സൊസൈറ്റിയുടെ സിഇഒ രാജി വച്ചതായും വിവരമുണ്ട്.
സാമ്പത്തികത്തട്ടിപ്പുകളെ സംബന്ധിച്ച വിവരങ്ങളും ഞങ്ങൾക്ക് കൈമാറാം. ഇൻഫോർമറെ സംബന്ധിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്: Email: [email protected], WhatsApp: 8848801594
