300 കോടിയുടെ നിക്ഷേപത്തട്ടിപ്പ് Nedstar Group ഡയറക്ടർ ജോഹാൻ ജെയിംസ് പിടിയിൽ; പിതാവ് NM James ഒളിവിലെന്ന് പോലീസ്  - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

300 കോടിയുടെ നിക്ഷേപത്തട്ടിപ്പ് Nedstar Group ഡയറക്ടർ ജോഹാൻ ജെയിംസ് പിടിയിൽ; പിതാവ് NM James ഒളിവിലെന്ന് പോലീസ് 

October 17, 2025
Nedstar Scam Johan Georgie James Arrested

കൊച്ചി > 300 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ Nedstar Group ൻ്റെ ഡയറക്ടർ ജോഹാൻ പോലീസ് പിടിയിലായി. നിലമ്പൂർ ഇടക്കര പോലീസാണ് പ്രതിയെ പിടികൂടിയത്. എടക്കര സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 10കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മറ്റ് പ്രതികളായ മാനേജിംഗ് ഡയറക്ടർ എന്‍.എം.ജയിംസും, രോഹന്‍ ജയിംസും എന്നിവരെ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. 

ഇടക്കൊച്ചിയിലാണ് Nedstar ഗ്രൂപ്പിൻ്റെ ആസ്ഥാനം. തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമ എന്‍.എം. രാജുവിന്റെ സഹോദരന്‍ എന്‍.എം.ജയിംസിന്റെയാണ് NEDSTAR ഗ്രൂപ്പ് സ്ഥാപനങ്ങള്‍. ഇരുവരും തമ്മില്‍ നല്ല രസത്തില്‍ ആയിരുന്നില്ല. എന്‍.എം. രാജുവിന്റെ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റിന്റെ ശാഖകള്‍ എവിടെ തുറന്നാലും അവിടെ തന്റെ NEDSTAR ഗ്രൂപ്പിന്റെ ശാഖകളും തുറന്ന് സഹോദരനോട് നേരിട്ട് മത്സരിക്കുന്ന സ്വഭാവമായിരുന്നു എന്‍.എം.ജയിംസിനുണ്ടായിരുന്നത്. സഹോദരന്‍ എന്‍.എം. രാജു റിമാന്റില്‍ ആയപ്പോള്‍ തിരുവല്ലയില്‍ ഗാനമേള നടത്തി NEDSTAR ജയിംസ് ശ്രദ്ധേയനായിരുന്നു.  രണ്ടു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയത് 220 ലധികം ബ്രാഞ്ചുകളാണ്. നിക്ഷേപമായി ലഭിച്ച കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ടാണ് ഈ ശാഖകള്‍ തുറന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു NEDSTAR ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍.

NCD യിലൂടെ കോടികള്‍ കൊയ്യാന്‍ വെസ്റ്റ് ബംഗാളിലെ Casio Retailer Pvt. Ltd. എന്ന NBFC യും സ്വന്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിരുന്ന എന്‍.എം.ജയിംസ് Casio Retailer Pvt. Ltd. എന്ന NBFC യിലൂടെ NCD നിക്ഷേപം സമാഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 72 മാസംകൊണ്ട് പണം ഇരട്ടിയാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇവര്‍ മുമ്പ് വാങ്ങിയ NCD നിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും NCD യിലൂടെ നിക്ഷേപം സമാഹരിക്കുവാന്‍ ഒരുങ്ങിയത്. തട്ടിപ്പ് ലക്ഷ്യമിട്ട് നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തോളം കമ്പനികളാണ്, ഇതില്‍ പലതും ഈ അടുത്തകാലത്ത് അതായത് 2022-23 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്‌. രണ്ടു ചിട്ടിക്കമ്പനികളും രണ്ടു നിധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെ ദുരൂഹതകള്‍ ഇക്കാര്യത്തിലുണ്ട്. 2022 ജൂണ്‍ 23 ന് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് NEDSTAR FINSERVE  INDIA Pvt. Ltd. കേരള ടൈംസ് ഇവരുടെ തട്ടിപ്പുകൾ സംബന്ധിച്ച്  വാര്‍ത്തകള്‍ തുടക്കം മുതൽ വാർത്തകൾ നല്‍കിയിരുന്നു. 

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. Contact – ചീഫ് എഡിറ്റർ – Call/Whatsapp 8848801594, Email – [email protected]

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss