ഇനി ‘പിൻകോഡ്’ വേണ്ട, വരുന്നൂ 'ഡിജിപിൻ(Digipin)'; പിൻകോഡിനു പകരം 4 മീറ്റർ ചുറ്റളവിലുള്ള ചതുരക്കളങ്ങളായി രാജ്യം മാറും - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഇനി ‘പിൻകോഡ്’ വേണ്ട, വരുന്നൂ ‘ഡിജിപിൻ(Digipin)’; പിൻകോഡിനു പകരം 4 മീറ്റർ ചുറ്റളവിലുള്ള ചതുരക്കളങ്ങളായി രാജ്യം മാറും

October 18, 2025
Digipin

ന്യൂഡൽഹി> Digipin – നിലവിലെ പിൻകോഡിനു പകരം രാജ്യത്തെ മുക്കും മൂലയുംവരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ‘ഡിജിപിൻ’ സംവിധാനം രാജ്യമാകെ നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഓരോ 4 ചരുരശ്രമീറ്ററിനും 10 ഡിജിറ്റുള്ള ആൽഫ ന്യൂമറിക് കോഡ് (ഉദാ: 829-4G7-PMJ8) ആണ് ഉപയോഗിക്കുക. കൃത്യമായ ലൊക്കേഷൻ ഇതുവഴി ലഭിക്കും. ദുരന്തനിവാരണം, ഇ–കൊമേഴ്സ് ഡെലിവറി ഇവയ്ക്ക് സഹായമാകും. ഓഫ്‍ലൈനായി പോലും കൃത്യം ലൊക്കേഷൻ മനസ്സിലാക്കാം.

ഡിജിറ്റൽ അ‍ഡ്രസ് കോഡ് ലെയർ തയാറായിക്കൊണ്ടിരിക്കുകയാണ്. ഡിജിപിൻ ചട്ടങ്ങളും വിജ്ഞാപനം ചെയ്യും. നിലവിൽ ഡിജിപിൻ സേർച് ചെയ്തു കണ്ടെത്താനുള്ള പോർട്ടൽ (dac.indiapost.gov.in) തപാൽ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Digipin എങ്ങനെ അറിയാം?

  • dac.indiapost.gov.in എന്ന വെബ്സൈറ്റ് തുറക്കുക. പിൻകോഡാണ് അറിയേണ്ടതെങ്കിൽ ‘Know your pincode’ ഉപയോഗിക്കുക. ഡിജിപിൻ ആണെങ്കിൽ ‘Know your DIGIPIN’ എന്ന ഓപ്ഷനും.
  • ജിപിഎസ് ലൊക്കേഷൻ എനേബിൾ ചെയ്യുന്നതോടെ നമ്മൾ ഉള്ള സ്ഥലത്തിന്റെ പിൻകോഡും ഡിജിപിൻ കോഡും ലഭ്യമാകും.
  • മാപ്പിൽ മറ്റെവിടെ ക്ലിക് ചെയ്താലും അതത് സ്ഥലത്തെ പിൻകോഡും കാണാം.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss