6 മാസം രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

6 മാസം രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

October 29, 2025
dinner time 2025 10 29 09 12 25

തിരക്കേറിയ ജീവിത ദിനചര്യയിൽ നമ്മളിൽ പലരും പലപ്പോഴും വൈകിയായിരിക്കും വീട്ടിലെത്തുക. അതിനാൽതന്നെ, അത്താഴവും വൈകിയായിരിക്കും കഴിക്കുക. അത് പലപ്പോഴും രാത്രി 8 മണിക്ക് ശേഷമായിരിക്കും. എന്നാൽ, രാത്രിയിൽ പതിവായി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുന്നതിനു പുറമേ കൂടുതൽ പ്രശ്നങ്ങൾ ശരീരത്തിലുണ്ടാക്കും. കാലക്രമേണ, ഇത് ദഹനത്തെയും മെറ്റബോളിസത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പോലും ബാധിച്ചേക്കാം. പെട്ടെന്നുള്ള ഈ മാറ്റം നിങ്ങളുടെ ദീർഘകാല ആരോഗ്യത്തെ ബാധിച്ചേക്കാം. എന്നാൽ, ഇത് ആറ് മാസത്തേക്ക് സ്ഥിരമായ ഒരു ശീലമായി മാറിയാൽ നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുക?

ആറ് മാസത്തേക്ക് ഒരാൾ രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിക്കുമ്പോൾ സംഭവിക്കുന്ന പ്രധാന ഉപാപചയ മാറ്റങ്ങൾ എന്തൊക്കെയാണ്?

“രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ, നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ താളം അസ്വസ്ഥമാകുന്നു. സൂര്യാസ്തമയത്തിനുശേഷം, നമ്മുടെ ദഹനപ്രക്രിയ ക്രമേണ മന്ദഗതിയിലാകുന്നു, ഗ്ലൂക്കോസ് ടോളറൻസ് കുറയുന്നു. അതിനാൽ ഒരാൾ രാത്രി 8 മണിക്ക് ശേഷം മാസങ്ങളോളം തുടർച്ചയായി ഭക്ഷണം കഴിച്ചാൽ, ആ ഭക്ഷണത്തിൽ നിന്നുള്ള കൂടുതൽ ഊർജം കത്തിച്ചുകളയുന്നതിനു പകരം കൊഴുപ്പായി സംഭരിക്കപ്പെടാൻ സാധ്യതയുണ്ട്,” ഫിറ്റ്നസ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ആഷ്‌ലേഷ ജോഷി പറഞ്ഞു. കാലക്രമേണ, ഈ രീതി ശരീരഭാരം വർധിപ്പിക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ വർധനവിനും, എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതിനും, വയറു വീർക്കൽ, ആസിഡ് റിഫ്ലക്സ് പോലുള്ള ദഹന അസ്വസ്ഥതകൾക്കും കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ, ലെപ്റ്റിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകളെ സ്വാധീനിക്കുമോ?

“അതെ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഹോർമോണുകളെ ബാധിക്കും. രാത്രിയിൽ ഇൻസുലിൻ സെൻസിറ്റിവിറ്റി സ്വാഭാവികമായും കുറയുന്നു, ഇത് ശരീരത്തിന് രക്തത്തിലെ പഞ്ചസാര ഫലപ്രദമായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടാക്കുന്നു. വയർ നിറഞ്ഞുവെന്ന സൂചിപ്പിക്കുന്ന ഹോർമോണായ ലെപ്റ്റിനും പ്രതികരണശേഷി കുറയുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം,” ജോഷി പറഞ്ഞു.

അതേസമയം, ഭക്ഷണം വൈകുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉയർന്ന നിലയിൽ തുടരും. “ഈ സംയോജനം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രോത്സാഹിപ്പിക്കുകയും വിശപ്പ് നിയന്ത്രണം തടസപ്പെടുത്തുകയും ഉപാപചയ വൈകല്യങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മാസങ്ങൾക്കുള്ളിൽ, ഈ ഹോർമോൺ മാറ്റങ്ങൾ ആസക്തികളുടെ ഒരു ചക്രം സൃഷ്ടിക്കുകയും, മോശം ഉറക്കം, ശരീരഭാരം കുറയുന്നത് സാവധാനത്തിലാക്കുക അല്ലെങ്കിൽ ശരീരഭാരം കൂട്ടുക പോലും ചെയ്യും,” ജോഷി അഭിപ്രായപ്പെട്ടു.

ജോലി സമയത്തിലെ വ്യത്യാസം കാരണം വൈകി അത്താഴം കഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എന്ത് ചെയ്യണം?

വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ, ചില മികച്ച തിരഞ്ഞെടുപ്പുകൾ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് ജോഷി അഭിപ്രായപ്പെട്ടു. കൂടുതൽ ലീൻ പ്രോട്ടീൻ, പച്ചക്കറികൾ, നാരുകൾ എന്നിവ അടങ്ങിയ ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കുക, കൊഴുപ്പും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും കുറയ്ക്കുക, കാരണം ഇവ രാത്രിയിൽ ദഹിക്കാൻ പ്രയാസമാണ്. ”ദഹനം സുഗമമായി നടക്കാൻ അത്താഴത്തിനും ഉറക്കസമയത്തിനും ഇടയിൽ കുറഞ്ഞത് രണ്ട് മണിക്കൂർ ഇടവേള നിലനിർത്താൻ ശ്രമിക്കുക. സമയക്രമീകരണവും പ്രധാനമാണ്, അതിനാൽ ഭക്ഷണം വൈകിയാലും, പതിവായി ഭക്ഷണം കഴിക്കുന്നത് സർക്കാഡിയൻ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ ഉടൻ വെള്ളം കുടിക്കുക, കഫീൻ ഉപഭോഗം നിയന്ത്രിക്കുക, രാവിലെ ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് മുൻഗണന നൽകുക എന്നിവയും സഹായിക്കും,” അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss