മെലിഞ്ഞ അരക്കെട്ട് പല പെൺകുട്ടികളും ആഗ്രഹിക്കാറുണ്ട്. വയറിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് അരക്കെട്ടിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തും. വ്യായാമവും ജീവിതശൈലിയിലെ ചില മാറ്റങ്ങളും വയറിലെ കൊഴുപ്പ് എരിച്ചു കളഞ്ഞ് മനോഹരമായ അരക്കെട്ട് നേടാൻ സഹായിക്കും. ഇതിനുപുറമേ ചില സിംപിൾ ടിപ്സുകളിലൂടെയും നിങ്ങൾ ആഗ്രഹിച്ച അരക്കെട്ട് നേടിയെടുക്കാനാകും.
1. ജലാംശം പ്രധാനമാണ്
ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിൽ വെള്ളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുക മാത്രമല്ല, വിശപ്പ് ശമിപ്പിക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കും. മതിയായ അളവിൽ വെള്ളം കുടിക്കുന്നത് കൊഴുപ്പ് എരിച്ചു കളയുന്നത് വേഗത്തിലാക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശം നിലനിർത്താനും അനാവശ്യ ലഘുഭക്ഷണം നിയന്ത്രിക്കാനും ദിവസവും കുറഞ്ഞത് മൂന്ന് ബോട്ടിൽ (ഏകദേശം 72 ഔൺസ്) വെള്ളം കുടിക്കുക. അതിനൊപ്പം മധുരമുള്ള പാനീയങ്ങൾക്ക് പകരം പഴങ്ങളോ ഹെർബൽ ടീകളോ കുടിക്കുക.
2. മദ്യം കഴിക്കുന്നത് കുറയ്ക്കുക
വയറിലെ കൊഴുപ്പ് കൂട്ടുന്നതിന് മദ്യം കാരണമാകും. മദ്യപാനം ഫാറ്റ് മെറ്റബോളിസത്തെ തടസപ്പെടുത്തുന്നു. കൊഴുപ്പിനേക്കാൾ മദ്യം വിഘടിപ്പിക്കുന്നതിന് കരൾ മുൻഗണന നൽകുന്നു. ആൽക്കഹോളിൽ കലോറി കൂടുതലാണ്. ഇത് വീക്കത്തിന് കാരണമാകും. കോക്ടെയിലുകൾ, ബിയർ, വൈൻ എന്നിവ കുറയ്ക്കുന്നത് വയർവീർക്കൽ കുറയ്ക്കാനും മെലിഞ്ഞ അരക്കെട്ട് സ്വന്തമാക്കാനും സഹായിക്കും.
3. കലോറി ഉപഭോഗം കുറയ്ക്കുക
കലോറി കുറയ്ക്കുക എന്നതിനർത്ഥം പട്ടിണി കിടക്കുക എന്നല്ല. കലോറി കുറയ്ക്കുന്നത് ഉപാപചയപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ദിവസവും കലോറി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാൻ ശ്രമിക്കുക. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പോലുള്ള ഭക്ഷണങ്ങളിൽ ശ്രദ്ധ വയ്ക്കുക. ആവശ്യമായ ഫൈബറും പ്രോട്ടീനും ഉൾപ്പെടുത്താൻ ഭക്ഷണം സന്തുലിതമാക്കുക. ഇതിലൂടെ പൂർണത ലഭിക്കുകയും ആസക്തി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സാൽമൺ, പയർവർഗങ്ങൾ, ക്വിനോവ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
മെലിഞ്ഞ അരക്കെട്ടിന് കഴിക്കേണ്ടത് എന്തൊക്കെ?
പഴങ്ങൾ: ബെറികൾ, ആപ്പിൾ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ നാരുകളാൽ സമ്പുഷ്ടവുമാണ്. പഞ്ചസാരയുടെ ആസക്തി തടയാൻ സഹായിക്കും.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ: ഗ്രീക്ക് യോഗർട്ട്, കോഴിയിറച്ചി, ബീൻസ് എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. ഇത് പേശികളുടെ വളർച്ചയ്ക്കും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.
നാരുകൾ അടങ്ങിയവ: ഓട്സ്, ഇലക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ദീർഘനേരം സംതൃപ്തി അനുഭവപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.
Disclaimer: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
