സന്ദീപ് വാര്യരെ ഒഴിവാക്കി പെരിന്തൽമണ്ണയിൽ യുഡിഎഫ് പരിപാടി; പ്രതിഷേധം പുകയുന്നു - Kerala Times    

സന്ദീപ് വാര്യരെ ഒഴിവാക്കി പെരിന്തൽമണ്ണയിൽ യുഡിഎഫ് പരിപാടി; പ്രതിഷേധം പുകയുന്നു

November 1, 2025
293142 sandeep warrier

പെരിന്തൽമണ്ണ>  കെപിസിസി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സന്ദീപ് വാര്യരെ ഒഴിവാക്കി മറ്റൊരു ജനറൽ സെക്രട്ടറിയായ ബാബുരാജിന് മാത്രം യുഡിഎഫ് സ്വീകരണം നൽകുന്നതിൽ പെരിന്തൽമണ്ണയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുന്നു. പെരിന്തൽമണ്ണയിൽ താമസക്കാരനായ സന്ദീപ് വാര്യരെ സ്വീകരണ പരിപാടിയിൽ ഒഴിവാക്കിയത് മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതികൾ പോയതായാണ് സൂചന.

കെപിസിസി ജനറൽ സെക്രട്ടറി ബാബുരാജിന് യുഡിഎഫ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം ഇന്ന് ടൗൺഹാളിൽ നടക്കും. സ്വീകരണ പരിപാടി സംഘടിപ്പിക്കുന്ന പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം കോൺഗ്രസിലെ ഒരു വിഭാഗത്തിനൊപ്പം നിൽക്കുന്നതിലും സന്ദീപ് അനുകൂലികൾക്ക് അമർഷമുണ്ട്.  ബാബുരാജിന്റെ ചിത്രമുള്ള നിരവധി പ്രചരണ ബോർഡുകളാണ് നഗരത്തിൽ ഉടനീളം ഉയർത്തിയിരിക്കുന്നത്. സന്ദീപ് വാര്യരെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് മറുവശം സന്ദീപിന്റെ ഫ്ലക്സ് ബോർഡും ഉയർത്തിയിട്ടുണ്ട്.

Latest from Blog

error: Content is protected !!