സ്വർണ വില ഉടൻ 25000 രൂപ വരെ പവന് കുറയും; പിന്നീട് സംഭവിക്കുന്നത് - Gold Rate Decrease - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

സ്വർണ വില ഉടൻ 25000 രൂപ വരെ പവന് കുറയും; പിന്നീട് സംഭവിക്കുന്നത് – Gold Rate Decrease

January 2, 2026
images 2026 01 02T070920.068

Gold Rate Decrease> കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പവൻ വില ഒറ്റയടിക്ക് 4500 ഓളം രൂപ ഇടിഞ്ഞു. ഇനിയും വില ഇടിയുമോയെന്ന ചോദ്യമാണ് ആഭരണപ്രിയർ ഉയർത്തുന്നത്. പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന തന്നെയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ് നൽകുന്നത്. അവരുടെ വാക്കുകളിങ്ങനെ…

‘കുറഞ്ഞ പൈസുമായി പോയി,കുറഞ്ഞ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വിലകുറയുന്നത് പ്രതീക്ഷയായിരിക്കും. എന്നാൽ വലിയ തോതിൽ സ്വർണത്തിൽ നിക്ഷേപിച്ച് ലാഭം കൊയ്യുന്നവർ ധാരാളം ഉണ്ട്. അവർ ആഗ്രഹിക്കുന്നത് സ്വർണ വില ഇനിയും മുകളിലോട്ട് പോകണമെന്നാണ്. ഈ ഒറ്റവർഷം കൊണ്ട് 83 ശതമാനം വർദ്ധനമാണ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്. അതിൽ തന്നെ ഈ കഴിഞ്ഞ മൂന്നോ നാലോ മാസം കൊണ്ടാണ് ഏറ്റവും കൂടുതൽ സ്വർണത്തിൽ വില വർദ്ധിച്ചത്.

ഈ ഒക്ടോബറിൽ മാത്രം ഇന്ത്യയിലേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതിയിൽ 200 ശതമാനം വർദ്ധനം ഉണ്ടായി എന്നാണ് റിപ്പോർട്ട് . ഇന്ത്യയിലേക്ക് എന്തുമാത്രം സ്വർണം വരുന്നുണ്ട്, ഉപഭോക്താക്കൾ ആയിട്ട് വാങ്ങുന്നവരുണ്ട്, അതല്ലാതെ ഇതൊരു ബിസിനസ് ആയിട്ട് വാങ്ങുന്നവർ ഉണ്ട്. ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം ആണ് ക്രിസ്മസ് എന്ന് പറയുന്നത്.അതുകഴിഞ്ഞ് ന്യൂ ഇയർ ആയി. ഇവ രണ്ടും ഒരുപോലെ ആഗോളതലത്തിൽ ആഘോഷിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ഈ സമയത്ത് ബിസിനസുകാരെക്കാൾ കൂടുതലായിട്ട് ഉപഭോക്താക്കൾ ആഗോളതലത്തിൽ സ്വർണ- വജ്ര ആഭരണങ്ങളൊക്കെ കൂടുതലായി വാങ്ങും. അതാണ് ഡിസംബറിന്റെ രണ്ടാം വാരം മുതൽ സ്വർണ ത്തിറെ വില വെച്ചടി വെച്ച് കയറിയത്.

ക്രിസ്മസ് കഴിഞ്ഞതോടെ ആ സീസണിൻ്റെ വെടിക്കെട്ട് തീർന്നു.അതോടൊപ്പം തന്നെ മറ്റു ചില അനിശ്ചിതാവസ്ഥ ഇപ്പോഴും രൂപപ്പെട്ടു വരുന്നുണ്ട് .പക്ഷേ അനിശ്ചിതാവസ്ഥ വരുമ്പോൾ സ്വർണത്തിൻ്റെ വില ഉയരുകയാണ് സാധാരണ ചെയ്യുക. ഇനി ഇപ്പോൾ പ്രധാനമായിട്ട് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് അമേരിക്ക ഇന്ത്യയുടെ മേൽ ചുമത്തിയിരിക്കുന്ന 50ശതമാനം ചുങ്കം എന്ന് കുറയക്കും എന്നതാണ്. അതുപോലെ അമേരിക്ക ചൈനയുടെ മേൽ ചാർത്തിയിരിക്കുന്ന 500ശതമാനം ചുങ്കം എന്ന് കുറയക്കും എന്നത് കൂടിയാണ്.

യുഎസ്സും ഇന്ത്യയും തമ്മിൽ ഉടൻ ഒരു കരാർ ഉണ്ടാകും .സ്വാഭാവികമായും താരിഫ് 50 ശതമാനത്തിന് താഴെ എത്തിയേക്കാം. ചൈനയുടെ കാര്യം പരിശോധിച്ചാൽ ചൈന ഏറ്റവും കൂടുതൽ ഗോൾഡ് സ്റ്റോക്ക് ചെയ്തിരിക്കുന്ന ഒരു രാജ്യമാണ് .ചൈനക്ക് ഇനിയും സ്വർണം വാങ്ങാൻ ബുദ്ധിമുട്ടില്ല. കാരണം സ്വർണ നിക്ഷേപം സൂക്ഷിച്ച് സെൻട്രൽ ബാങ്കുമായി ബന്ധപ്പെടുത്തി സൂക്ഷിക്കുന്നത് അവരുടെ കറൻസിയുടെ വാല്യൂ പിടിച്ചു നിർത്താൻ സഹായകമാണ്. പക്ഷേ ഇതിനേക്കാൾ ഒക്കെ ഉപരി യുഎസമായിട്ടള്ള ചുങ്കം അവർക്കും കുറച്ചു കിട്ടണം.

അതിനിടയിൽ അമേരിക്കയിൽ തൊഴിലില്ലായ്മ കൂടി വരികയാണ് .ഈ സാഹചര്യത്തിൽ ഫെഡറൽ റിസേർവ് പലിശ കുറച്ചേക്കാം. അങ്ങനെ പലിശ കുറക്കുകയാണെങ്കിൽ വീണ്ടും ഡോളർ ശക്തി കുറയും. അപ്പോൾ വീണ്ടും സ്വർണത്തിലേക്ക് നിക്ഷേപം വരും ,വില ഉയരും. സ്വർണ വില ഇനി 64000 രൂപയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കേണ്ട, പക്ഷേ തീർച്ചയായിട്ടും ഒരു ലക്ഷത്തിന് താഴെ 70,000- 85000 ഇടയിലേക്ക് സ്വർണ വില താഴേക്ക് എത്തും. ട്രംപ് ഭരണം വിടുന്നതിനു മുൻപ് തന്നെ അങ്ങനെ ഒരു രീതിയിലേക്ക് സ്വർണ്ണത്തിന്റെ വില താഴുമെന്ന് തന്നെയാണ് എന്നെപ്പോലെയുള്ളവർ വിശ്വസിക്കുന്നത്. കാരണം ട്രംപിന് ഈ ചുങ്ക രാജാവിന്റെ പദവി പിടിച്ചുനിർത്തി ഭരണം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല ആഗോളതലത്തിൽ ഇരുണ്ടു കൂടുന്ന കാർമേ മേഘങ്ങൾ അയാളെ തളർത്തും അപ്പോ അതുകാരണം അയാൾ ചുങ്ക രാജാവാകാതെ ചുങ്കം വെട്ടികുറക്കാൻ തയ്യാറാകും. അങ്ങനെയൊക്കെ ഉള്ള ഒരു അവസ്ഥ വന്നാൽ സ്വർണത്തിന്റെ വില കുറയും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss