ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

January 14, 2026
FB IMG 1768403613167

ദോഹ> ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഇറാൻ ആക്രമണത്തിനായി യുഎസ്  മിഡിൽ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ ഉള്ള തങ്ങളുടെ  സൈന്യത്തെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ തമ്പടിച്ചിരിക്കുന്ന യുഎസ് സൈനിക ഉദ്യോഗസ്ഥർക്ക് ഇന്ന് വൈകുന്നേരത്തോടെ പ്രദേശം വിട്ടുപോകാൻ യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം യുഎസ് സർക്കാരും ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് കരമാർഗം അയൽ രാജ്യങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. ഇറാനെ ആക്രമിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായ ഭീഷണികൾക്കിടയിൽ മിഡിൽ ഈസ്റ്റിൽ ആശങ്ക വർധിക്കുകയാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss