കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് വി കുഞ്ഞികൃഷ്ണൻ - Kerala Times    

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് വി കുഞ്ഞികൃഷ്ണൻ

January 23, 2026
IMG 20260123 192846

കണ്ണൂർ> കണ്ണൂരിൽ സിപിഎം നേതാക്കൾ രക്തസാക്ഷി ഫണ്ടിൽ നിന്നും പണം തട്ടിയതായി ആരോപണം. കണ്ണൂരിലെ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ ആണ് പാർട്ടിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര ആരോപണമാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തിനെതിരെ ആരോപിച്ചിട്ടുള്ളത്. പയ്യന്നൂർ എംഎൽഎയായ ടി ഐ മധുസൂദനൻ ആണ് ഫണ്ട് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

2016 ജൂലായ് 11നാണ് കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ധൻരാജ് കൊല്ലപ്പെടുന്നത് . ആ വർഷം തന്നെ ഫണ്ട് പിരിക്കാൻ പാർട്ടി തീരുമാനിച്ചു. ഒരു കോടി രൂപയോമാണ് രക്തസാക്ഷി ഫണ്ട് ആയി പിരിച്ചത്. ഇതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ  തട്ടിയെടുത്തതായാണ് വി കുഞ്ഞികൃഷ്ണൻ സൂചിപ്പിക്കുന്നത്. “2017 ഡിസംബർ 8,9 തിയ്യതികളിൽ നടന്ന ഏരിയാസമ്മേളനത്തിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പിന്നീട് ധൻരാജിൻ്റെ കുടുംബത്തിനുള്ള വീട് നിർമാണമുൾപ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് ‍താൻ പാർട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ൽ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകൾ അവതരിപ്പിച്ചത്. കണക്കുകൾ പരിശോധിച്ചപ്പോൾ വൻ ക്രമക്കേടുകൾ ആണ് കണ്ടെത്തിയത്” എന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Latest from Blog

error: Content is protected !!