പണി വരുന്നുണ്ട് അവറാച്ചാ സൂക്ഷിച്ചോ? 'വിഷിങ് യു ഓൾ സക്സസ്'; ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ് - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

പണി വരുന്നുണ്ട് അവറാച്ചാ സൂക്ഷിച്ചോ? ‘വിഷിങ് യു ഓൾ സക്സസ്’; ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ്

February 12, 2026
IMG 20260212 163633

കൊച്ചി > വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് മോഡലും നടിയുമായ റിനി ആൻ ജോർജ്. Happiest Birthday Dear Shafikka 😍. Wishing u all Success, Happiness & Love- എന്നാണ് റിനി കുറിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത് റിനിയായിരുന്നു. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി, രാഹുലിനെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചത്. പിന്നീട് ഒന്നിലേറെ യുവതികള്‍ രാഹുലിനെതിരെ ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം പരാതികളുയമായി രംഗത്തെത്തി. തുടര്‍ന്ന് റിനിക്കെതിരെ വ്യാപക പ്രതിക്ഷേധമുണ്ടായി. ഷാഫിക്ക് ജൻമദിനാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിനടിയിൽ അടുത്ത പണി വരുന്നുണ്ട് ഷാഫി സൂക്ഷിച്ചോ എന്ന് തുടങ്ങി എം പി ക്ക് മുന്നറിയിപ്പുമായുള്ള ധാരാളം കമൻ്റുകളും വരുന്നുണ്ട്.

യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയെന്നുമുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ചോദ്യം ചെയ്യുന്ന സമയം കസ്റ്റഡിയായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉൾപ്പെടെയുള്ളവ നടത്താം. രാഹുലിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 1 ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss