ഇറാനെതിരെ സമ്മർദം കടുപ്പിച്ച് വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘യുഎസ്എസ് ഏബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലുള്ള പടയെ ഏതാനും ദിവസം മുൻപ് ട്രംപ് ഇറാനെ ഉന്നമിട്ട് മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരുന്നു. ഇപ്പോഴിതാ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്ന പടപ്പക്കലും മിഡിൽ ഈസ്റ്റിലേക്ക് യാത്രതിരിച്ചെന്ന് ഒരു യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
കരീബിയൻ കടൽമേഖലയിൽ നിന്നാണ് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും എസ്കോർട് കപ്പലുകളും മധ്യേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നത്. ട്രംപിന്റെ ഈ ‘രണ്ടാം അർമാഡ’ അടുത്ത ഏപ്രിൽ, മേയ് വരെ പേർഷ്യൻ ഗൾഫ് ഭാഗത്തു നിലയുറപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഇറാൻ ആണവ ഡീലിന് ഉടൻ വഴങ്ങിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടാം കപ്പൽപടയെയും ഇറാനെ സമ്മർദത്തിലാക്കാനായി നിയോഗിച്ചിരിക്കുന്നത്.
