അഖിൽ മാരാർ എൻ.ഡി.എ സ്ഥാനാർഥിയാകും; ട്വന്റി 20യിൽ അംഗത്വമെടുക്കും - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

അഖിൽ മാരാർ എൻ.ഡി.എ സ്ഥാനാർഥിയാകും; ട്വന്റി 20യിൽ അംഗത്വമെടുക്കും

February 19, 2026
images 34

കൊച്ചി> ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി 20യിൽ ചേരും. ഇന്ന് വൈകീട്ട് ട്വന്റി 20 കോർഡിനേറ്റർ സാബു എം.ജേക്കബ് അഖിൽ മാരാർക്ക് മെമ്പർഷിപ്പ് കൈമാറുമെന്നാണ് റിപ്പോർട്ട്. കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും അഖിൽ മാരാർ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, നേരത്തെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള ശ്രമം അഖിൽ മാരാർ നടത്തിയിരുന്നു.

ജയിക്കാൻ സാധ്യതയുള്ള സീറ്റ് വേണ്ടെന്നും പാർട്ടി തോൽക്കുന്ന സീറ്റ് മതിയെന്നുമായിരുന്നു അഖിൽ പറഞ്ഞിരുന്നത്. നേമം, ധർമടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ചടയമംഗലത്ത് പരിഗണിക്കാമെന്ന ഉറപ്പ് ചില നേതാക്കളിൽ നിന്ന് ലഭിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി 20യിൽ ചേരാൻ അഖിൽ തീരുമാനിച്ചത്.

കൊട്ടാരക്കരയിൽ അഖിൽ മാരാർക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യമുണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തൽ. എന്നാൽ, ബി.ജെ.പി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ അഖിൽ മാരാർക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ട്വന്റി 20 വഴി എൻ.ഡി.എയിലേക്ക് എത്താനുളള നീക്കങ്ങൾ അഖിൽ മാരാർ നടത്തിയത്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss