തൃഷ ബൈസെക്ഷ്വൽ; പെണ്ണുങ്ങളോടാണ് താല്പര്യം കൂടുതലെന്ന് സുചിത്ര - Kerala Times    

തൃഷ ബൈസെക്ഷ്വൽ; പെണ്ണുങ്ങളോടാണ് താല്പര്യം കൂടുതലെന്ന് സുചിത്ര

March 3, 2026
thrisha suchitra 1

നടൻ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ നടി തൃഷയ്ക്കെതിരെ വ്യാപക വിമർശനമാണ് സൈബറിടത്ത് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് ഭർത്താവ് വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയത്. ഇപ്പോഴിതാ തൃഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക സുചിത്ര രാമദുരൈ.

സംഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. തൃഷ ബൈസെക്ഷ്വൽ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താല്പര്യമുണ്ടെന്നും എന്നാൽ സ്ത്രീകളോട് കൂടുതൽ താല്പര്യമുണ്ടെന്നും സുചിത്ര പറയുന്നു. ‘തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറഞ്ഞാൽ വിജയ് ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും’, സുചിത്രയുടെ ആരോപണം.

വിവാഹത്തിന്‍റെ ആദ്യകാലങ്ങളിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്ന് സംഗീത ഹർജിയിൽ പറയുന്നു. വിജയ് ജീവിതം മനോഹരമാക്കുന്നതിനുള്ളതെല്ലാം ചെയ്തിരുന്നുവെന്നും മക്കളുടെയും ഭർത്താവിന്‍റെയും ക്ഷേമത്തിൽ മാത്രമായിരുന്നു തനിക്ക് ശ്രദ്ധയെന്നും സംഗീത പറയുന്നു. അക്കാലങ്ങളിൽ വിദേശത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാനും വിജയ് സമയം കണ്ടെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും ചില പൊതുപരിപാടികളിലും വിജയ്ക്കൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നതായി സൂചനയുണ്ട്.

2021 ഏപ്രിലിൽ വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് താൻ കണ്ടെത്തി. അതെന്നെ കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കി. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസവും നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതൂ പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും ഹർജിയിലുണ്ട്.

Latest from Blog

error: Content is protected !!