വരനൊപ്പം നിൽക്കെ പെട്ടെന്ന് വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിയോടി; പിന്നെ നടന്നത് ട്വിസ്റ്റ് - Kerala Times    

വരനൊപ്പം നിൽക്കെ പെട്ടെന്ന് വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിയോടി; പിന്നെ നടന്നത് ട്വിസ്റ്റ്

May 2, 2026
file 00000000bfb8720890b7ee2b466a2359

ഭോപ്പാൽ> വരണമാല്യം ചാർത്താനിരിക്കെ വിവാഹ മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടി യുവതി. തുടർന്ന് അതിനാടകീയ സംഭവങ്ങളാണ് ചടങ്ങിൽ അരങ്ങേറിയത്. മധ്യപ്രദേശിലാണ് സംഭവം.യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. മധ്യപ്രദേശിലെ ചിൻദ്വാരയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ഏപ്രിൽ 27 രാത്രിയിലായിരുന്നു സംഭവം. വിവാഹ വസ്ത്രത്തിൽ യാതൊരു സംശയമന്യേ ആണ് യുവതി വേദിയിലെത്തിയത്. അണിഞ്ഞൊരുങ്ങി വരനും വേദിയിൽ ഉണ്ടായിരുന്നു. എന്നാൽ ട്വിസ്റ്റ് മറ്റൊന്നായിരുന്നു. അതേ ചടങ്ങിൽ തന്നെ യുവതിയുടെ ആൺസുഹൃത്തും എത്തിയിരുന്നു. വരണമാല്യം അണിയിക്കാനുള്ള സമയമായപ്പോൾ, യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ടു നിന്നവർ ആർത്തുവിളിക്കുന്നതും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. വിവാഹത്തിനെത്തിയിരുന്ന ആൺസുഹൃത്തിന് മുമ്പിലെത്തിയ യുവതി തന്റെ കൈയിൽ ഉണ്ടായിരുന്ന വരണമാല്യം ചാർത്തിയതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു.

ദൃശ്യങ്ങൾ സാമുഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. കുടുംബത്തിൽ നിന്നുള്ള വിവാഹ സമ്മർദ്ദം, വരന്റെ മാനസികാവസ്ഥ, അറേഞ്ച്ഡ് മാര്വേജിനെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാടുകൾ തുടങ്ങിയവ വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഒരു ചർച്ചയ്ക്ക് തന്നെ ഈ വീഡിയോ കാരണമായി.

Latest from Blog

error: Content is protected !!