യുദ്ധം കടുപ്പിക്കാൻ പ്രഹസന ചർച്ച, ചൈനയ്ക്ക് ട്രംപിന്റെ 'ഉപരോധ' പ്രകോപനം, മൂന്നു ദിവസത്തിൽ ഇന്ത്യക്കാർക്ക് നഷ്ടം 7.17 ലക്ഷം കോടി… - Kerala Times    

യുദ്ധം കടുപ്പിക്കാൻ പ്രഹസന ചർച്ച, ചൈനയ്ക്ക് ട്രംപിന്റെ ‘ഉപരോധ’ പ്രകോപനം, മൂന്നു ദിവസത്തിൽ ഇന്ത്യക്കാർക്ക് നഷ്ടം 7.17 ലക്ഷം കോടി…

April 25, 2026
FB IMG 1775987121679

വിരട്ടലിലും വീഴാത്ത ഇറാന് ക്രിപ്റ്റോയിൽ ഷോക്ക് കൊടുത്ത് ട്രംപ് ഭരണകൂടം. ഇറാന്റെ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് റിഫൈനറിക്കും 40 ഷിപ്പിങ് കമ്പനികൾക്കും യുഎസിന്റെ ഉപരോധം. ഇറാനുമായുള്ള ചർച്ചയ്ക്ക് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ട്രംപിന്റെ യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ കൂടിയായ ജേർഡ് കുഷ്നറും എത്തി. ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരഗ്ചിയും ഇസ്ലാബാദിൽ ‘ലാൻഡ്’ ചെയ്തു. പക്ഷേ, പാക്കിസ്ഥാനിൽ വന്നത് പാക്ക് സർക്കാരുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കാണെന്നും യുഎസുമായി ചർച്ചയില്ലെന്നും ഇറാൻ. യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും പലവിഷയത്തിലും ഭിന്നത രൂക്ഷമാണെന്ന് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നു. ഇതെല്ലാം തന്നെ ഓഹരി വിപണി, ക്രൂഡ് ഓയിൽ, രാജ്യാന്തര സ്വർണവില എന്നിവയെ ‘കാത്തിരുന്നു കാണാം’ എന്ന എന്ന മോഡിലേക്കും മാറ്റി.

ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ക്രൂഡ് ഓയിൽ വില, ഈയാഴ്ചയാകെ 15 ഡോളറിന്റെ നേട്ടം സ്വന്തമാക്കി. യുഎസ് ക്രൂഡ് വില ബാരലിന് 1.51% താഴ്ന്ന് 94.40 ഡോളറിലാണ് അവസാന സെഷനിലുള്ളത്. ബ്രെന്റ് വില 0.25% ഉയർന്ന് 105.3 ഡോളറിലും. യുഎസ്-ഇറാൻ തുടർചർച്ച സംബന്ധിച്ച ആശയക്കുഴപ്പം എണ്ണവിലയുടെ ‘ദിശയിലും’ പ്രതിഫലിക്കുന്നു. ക്രൂഡ് ഓയിൽ വില കുതിപ്പിന് ‘തൽക്കാലം’ ബ്രേക്കിട്ടതോടെ രാജ്യാന്തര സ്വർണവിലയും കരുതൽനീക്കത്തിലായി. ഇപ്പോഴുള്ളത് ഔൺസിന് വെറും 2.52 ഡോളർ ഉയർന്ന് 4708.69 ഡോളറിൽ. കേരളത്തിൽ ഇന്ന് വിലയിൽ മാറ്റത്തിന് സാധ്യത വിരളം.

ഓഹരി വിപണികളെ ഇറാൻ-യുഎസ് ഭിന്നതയും ഹോർമുസിലെ തടസ്സവും മാത്രമല്ല സ്വാധീനിക്കുന്നത്. ലിസ്റ്റഡ് കമ്പനികളുടെ ജനുവരി-മാർച്ചുപാദ പ്രവർത്തനഫലങ്ങളും ചില കമ്പനികളുടെ ഈ വർഷത്തെ വരുമാന വളർച്ചാ അനുമാനങ്ങളും വൻ  ചലനം വിപണിയിൽ സൃഷ്ടിക്കുന്നു. യുഎസിൽ എസ് ആൻഡ് പി500 സൂചികയും നാസ്ഡാക് കോംപസൈറ്റും വെള്ളിയാഴ്ച റെക്കോർഡ് തിരുത്തി. എസ് ആൻഡ് പി 500 സൂചിക 0.8% ഉയർന്ന് 7165.08ലും ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് 1.63% മുന്നേറി 24,836.60ലും എത്തി. അതേസമയം, ഡൗ ജോൺസ് 0.16% നഷ്ടത്തിലായിരുന്നു.

എസ് ആൻഡ് പി500ന്റെ തേരോട്ടത്തെ നയിച്ചത് ചിപ് നിർമാതാക്കളായ ഇന്റലിന്റെ ഓഹരികളുടെ ‘വിസ്മയ’ക്കുതിപ്പാണ്. 23.6% മുന്നേറ്റം ഇന്നലെ ഓഹരി നടത്തി. 1987ന് ശേഷം ഇത്രവലിയ ഏകദിന മുന്നേറ്റം ആദ്യം. പ്രവചനങ്ങളെ കടത്തിവെട്ടിയ പ്രവർത്തനഫലമാണ് കരുത്ത്. ലാഭത്തിന്റെ അളവുകോലായ ഏർണിങ്സ് പെർ ഷെയർ (ഇപിഎസ്) ഒരു സെന്റ് പ്രതീക്ഷിച്ചിടത്ത് 29 സെന്റ്. വരുമാനം 12.42 ബില്യനായിരിക്കുമെന്ന നിരീക്ഷകളെ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി 13.58 ബില്യൻ. 

ചിപ് നിർമാതാക്കളും ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുമായ എൻവിഡിയയും ഇന്നലെ വൻ മുന്നേറ്റം നടത്തി. ഓഹരിവില 4.3% ഉയർന്ന് 208.27 ഡോളറായി. ഇതോടെ വിപണിമൂല്യം 5 ട്രില്യൻ ഡോളർ എന്ന നാഴികക്കല്ലും പിന്നിട്ടു. 2022ന് ശേഷം ഇതുവരെ എൻവിഡിയ ഓഹരിവില വളർന്നത് 14 മടങ്ങാണ്. എഐ അധിഷ്ഠിത സേവനങ്ങളുടെ ഉപഭോക്തൃനിര വിപുലമായത് കമ്പനിക്ക് കരുത്തായി. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ, ഓപ്പൺ എഐ, ആന്ത്രോപ്പിക് തുടങ്ങിയവ എൻവിഡിയയുടെ ഉപഭോക്തൃനിരയിലുണ്ട്.

എണ്ണവില കുതിപ്പ് തുടങ്ങിയതിനാൽ യുഎസിൽ നിക്ഷേപകർ ഐടി, എഐ, ടെക്നോളജി ഓഹരികളുടെ പിന്നാലെയാണെന്ന്ട്രെൻഡ് വ്യക്തമാക്കുന്നു. എഎംഡി (അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്) 14%, ക്വാൽകോം 11% എന്നിങ്ങനെയും ഉയർന്നു.യൂറോപ്യൻ ഓഹരികൾ ഇന്നലെ പൊതുവേ നഷ്ടത്തിലായിരുന്നു. ഏഷ്യൻ വിപണികൾ സമ്മിശ്രവും. ജാപ്പനീസ് നിക്കേയ് 0.9, ഹോങ്കോങ് 0.24% എന്നിങ്ങനെ ഉയർന്നു. ചൈനയിൽ ഷാങ്ഹായ് 0.33% താഴ്ന്നു.

എണ്ണവില വർധനയും ഐടി കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മാർച്ചുപാദ പ്രവർത്തനഫലവും ഇന്ത്യൻ ഓഹരി വിപണികളെ ഇന്നലെ കനത്ത നഷ്ടത്തിലേക്ക് വീഴ്ത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) പിന്മാറ്റവും തിരിച്ചടിയായി. സെൻസെക്സ് 999 പോയിന്റ് (-1.29%) ഇടിഞ്ഞ് 76,664.21ലും നിഫ്റ്റി 275.10 പോയിന്റ് (-1.14%) നഷ്ടവുമായി 23,897.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഇൻഫോസിസ് (-259.80 പോയിന്റ്), ഐസിഐസിഐ ബാങ്ക് (-129.74 പോയിന്റ്), ടിസിഎസ് (-107.23 പോയിന്റ്), റിലയൻസ് ഇൻഡസ്ട്രീസ് (-88.34 പോയിന്റ്), എച്ച്സിഎൽ ടെക് (-66.14 പോയിന്റ്), ഭാരതി എയർടെൽ (-62.54 പോയിന്റ്), സൺ ഫാർമ (-54.65 പോയിന്റ്) എന്നിവയാണ് സെൻസെക്സിന്റെ നഷ്ടത്തിന് കൂടുതൽ പങ്കുവഹിച്ചത്.

റിലയൻസ് ഇൻഡ്സ്ട്രീസ് ഇന്നലെ പ്രവർത്തനം പുറത്തുവിട്ടു. മാർച്ചുപാദ സംയോജിതലാഭം വാർഷികാടിസ്ഥാനത്തിൽ 12.6% കുറഞ്ഞു. 19,407 കോടിയിൽ നിന്ന് 16,971 കോടി രൂപയായാണ് കുറ‍ഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) ആകെ വരുമാനം 12.9% ഉയർന്ന് റെക്കോർഡ് 3.25 ലക്ഷം രൂപയിലെത്തി.

ഓയിൽ-ടു-കെമിക്കൽസ് (ഒ2സി) വിഭാഗം മാർച്ചുപാദത്തിൽ സമ്മർദത്തിലായിരുന്നു. ഇതാണ് ലാഭം കുറയാനിടയാക്കിയത് . ഒ2സിയുടെ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപത്തെ ലാഭം (എബിറ്റ്ഡ) 3.7% കുറഞ്ഞു. ജിയോ പ്ലാറ്റ്ഫോംസ് ‘ഗംഭീര’ പ്രകടനമാണ് നടത്തിയത്. എബിറ്റ്ഡ 17.9% കുതിച്ചുയർന്നു. എബിറ്റ്ഡ മാർജിൻ 2.30% മുന്നേറി. 52.44 കോടിയാണ് ജിയോയുടെ ആകെ വരിക്കാർ. ഓരോ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) 206.2 രൂപയിൽ നിന്ന് 214 രൂപയായി എന്നതും നേട്ടമായി.

റിലയൻസ് റീട്ടെയ്ൽ എബിറ്റ്ഡ 3.1% ഉയർന്നു. 20,000 സ്റ്റോറുകൾ എന്ന നേട്ടവും റീട്ടെയ്ൽ വിഭാഗം കഴിഞ്ഞപാദത്തിൽ കൈവരിച്ചു. ജിയോസ്റ്റാർ ബിസിനസും റിലയൻസിന്റെ വരുമാനത്തിൽ കഴിഞ്ഞപാദം മുതൽ പങ്കുവഹിച്ചു തുടങ്ങി. 9784 കോടി രൂപയാണ് കഴിഞ്ഞപാദ വരുമാനം. എബിറ്റ്ഡ 827 കോടി രൂപ. ജിയോയുടെ ഐപിഒ (പ്രാരംഭ ഓഹരി വിൽപന) നീക്കം റിലയൻസ് സജീവമാക്കിയിട്ടുണ്ട്. റിലയൻസ് ബോർഡ് ഓഹരി നിക്ഷേപകർക്ക് ഓഹരിക്ക് 6 രൂപവീതം ലാഭവിഹിതവും (ഡിവിഡന്റ്) പ്രഖ്യാപിച്ചു.

പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയതാണ് മറ്റൊരു ശ്രദ്ധേയസംഭവം. ബാങ്കിന്റെ പ്രവർത്തനം സ്വന്തം താൽപ്പര്യമോ ഇടപാടുകാരുടെ താൽപ്പര്യമോ സംരക്ഷിക്കുന്ന രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇനിമുതൽ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനം നൽകാൻ പേയ്ടിഎമ്മിന് കഴിയില്ല.

നിക്ഷേപകർക്ക് തിരികെക്കൊടുക്കാനുള്ള പണം നിലവിൽ പേയ്ടിഎമ്മിന്റെ കൈവശമുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. പുതിയ ഇടപാടുകാരെ ചേർക്കുന്നതിന് 2022 മാർച്ച് 11 മുതൽ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് റിസർവ് ബാങ്കിന്റെ വിലക്കുണ്ട്. പുതിയ നിക്ഷേപം സ്വീകരിക്കുന്നതിന് 2024 ജനുവരി 31 മുതലും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇറാനുമായി ബന്ധപ്പെട്ട 344 മില്യൻ ഡോളറിന്റെ (ഏകദേശം 3200 കോടി രൂപ) ക്രിപ്റ്റോകറൻസി വാലറ്റുകൾ യുഎസ് ട്രഷറി വകുപ്പ് മരവിപ്പിച്ചതും വരുംദിവസങ്ങളിൽ യുഎസ്-ഇറാൻ ബന്ധം കലുഷിതമാക്കിയേക്കും. ഇറാനെ സാമ്പത്തികമായി ഞെരുക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയും. 

ഇതിനിടെ, ഇറാനിയൻ എണ്ണ വാങ്ങിയത് ഒരു ചൈനീസ് റിഫൈനറിക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ എണ്ണ ഉപരോധം ലംഘിച്ച് നീക്കംചെയ്തതിന് 40 ഷിപ്പിങ് കമ്പനികൾക്കും ഉപരോധം പ്രഖ്യാപിച്ചു. ഇതിനോടുള്ള ചൈനയുടെ പ്രതികരണം യുഎസ്-ചൈന ബന്ധത്തെ ബാധിച്ചേക്കും. അതേസമയം, ഇറാൻ-യുഎസ് പ്രതിനിധികൾ പാക്കിസ്ഥാനിൽ

Leave a Reply

Your email address will not be published.

Latest from Blog

error: Content is protected !!