കൊച്ചി> നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തേക്കും. ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് കേസെടുക്കാൻ തീരുമാനം. ബോബി ചെമ്മണൂരിനെതിരെ ഭാരതീയ ന്യായ സംഹിത (75)വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജാമ്യമില്ലാ വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 4 മാസം മുമ്പ് നടന്ന ഉദ്ഘാടന പരിപാടിക്കിടെയാണ് നടിക്ക് ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ടത്. തുടർന്ന് നടി പരാതി നൽകുകയായിരുന്നു. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയും നടി വെളിപ്പെടുത്തി.
ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും
January 7, 2025
Advertisement
Advertisement
Advertisement
Must Read
മ്യൂച്വൽ ഫണ്ടിൽ സമഗ്രമായ മാറ്റം; സെബിയുടെ പുതുക്കിയ മാനദണ്ഡങ്ങൾ അറിയാം
February 27, 2026
ഇനി പാൻ കാർഡ് വേണ്ട; ഇടപാടുകൾ ലളിതമാക്കുന്നു
February 19, 2026
