E-Rupee Digital Wallet- ഇനി ബാങ്ക് അക്കൗണ്ട് വേണ്ട! ഡിജിറ്റൽ റുപ്പിക്ക് പുതിയ വാലറ്റ് ഹോള്‍ഡര്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് - Kerala Times    

E-Rupee Digital Wallet- ഇനി ബാങ്ക് അക്കൗണ്ട് വേണ്ട! ഡിജിറ്റൽ റുപ്പിക്ക് പുതിയ വാലറ്റ് ഹോള്‍ഡര്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്

October 9, 2025
images 2025 10 09T172045.953

മുംബൈ > E-Rupee Digital Wallet- വ്യക്തികളുടെയും വ്യാപാരികളുടെയും ഇടയില്‍ മാത്രമായിരുന്ന റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഉപയോഗം, ഇനി ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പല ആപ്പുകളിലെ ഡിജിറ്റല്‍ കറന്‍സികള്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാനായിരുന്നു ഈ പുതിയ വാലറ്റ് ഹോള്‍ഡര്‍ ആര്‍ബിഐ ചൊവ്വാഴ്ച പുറത്തിറക്കിയത്. മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് അക്കൗണ്ട് ഇല്ലാത്തവർക്ക് പണം അയയ്ക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. ആദ്യഘട്ടത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി ഒരു പരീക്ഷണമായി ഇത് നടപ്പാക്കും.

ഡിജിറ്റല്‍ കറൻസിയെ സാധാരണക്കാരന് കൂടുതൽ ആകര്‍ഷകമാക്കുന്നതിനായി ഡിജിറ്റല്‍ രൂപ മൊബൈല്‍ വാലറ്റിനെ യു.പ.ഐ. ആപ്പുമായി സംയോജിപ്പിക്കുന്ന സംവിധാനവും അവതരിപ്പിച്ചു. ആര്‍.ബിഐ ഡിജിറ്റല്‍ കറന്‍സി എന്‍.പിസിഐയുടെ ഭീം പ്ലാറ്റ്‌ഫോമിലേക്കാണ് ലിങ്ക് ചെയ്യുന്നത്. തുടക്കയില്‍ ആക്‌സിസ്, കനറ ബാങ്കുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

Latest from Blog

error: Content is protected !!