വനം വകുപ്പിനെതിരെ മാധ്യമങ്ങളിൽ സംസാരിച്ചു; സ്ഥാനാർത്ഥിയുടെ സ്നേക്ക് റെസ്ക്യൂ ലൈസൻസ് ക്യാൻസൽ ചെയ്തു - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

വനം വകുപ്പിനെതിരെ മാധ്യമങ്ങളിൽ സംസാരിച്ചു; സ്ഥാനാർത്ഥിയുടെ സ്നേക്ക് റെസ്ക്യൂ ലൈസൻസ് ക്യാൻസൽ ചെയ്തു

November 25, 2025
pixlr 20251125105155056 1

കൊച്ചി വനം വകുപ്പിനെതിരെ മാധ്യമങ്ങളിൽ സംസാരിച്ചു എന്നതിന്റെ പേരിൽ പ്രമുഖ സ്നേക് റെസ്ക്യുവർ ജുവൽ ജൂഡിയുടെ ലൈസൻസ് വനം വകുപ്പ് ക്യാൻസൽ ചെയ്യുന്നു. ഡിപ്പാർട്ട്മെന്റിനെതിരെ സംസാരിച്ചു എന്നുള്ളതും സോഷ്യൽ മീഡിയ ഉപയോഗിച്ചു എന്നുള്ളതുമാണ് വനം വകുപ്പ് ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

കോട്ടപ്പടി വാവേലി പ്രദേശങ്ങളിൽ വന്യജീവി ശല്യം അതിരൂക്ഷമായ സാഹചര്യങ്ങളിൽ ജൂവൽ ജൂഡിയുടെ നേതൃത്വത്തിൽ അനേക ജനകീയ പ്രതിരോധങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ കക്ഷികൾ വനം വകുപ്പുമായി നടത്തിയിരുന്ന അഡ്ജസ്റ്റ്മെന്റുകൾ വെളിച്ചത്തു കൊണ്ടുവരുന്നതിലും ജുവൽ ജൂഡിയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇതാണ് വനം വകുപ്പിനെ ചൊടിപ്പിച്ചത്.

ജുവൽ ഉൾപ്പെടെയുള്ള ആളുകൾ ജനപ്രതിനിധിമാരായി വന്നാൽ വനംവകുപ്പിന്റെ ജനദ്രോഹ നടപടികൾ കൂടുതൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് വനം വകുപ്പ് നടത്തിയ മുൻകരുതലാണ് ലൈസൻസ് ക്യാൻസൽ ചെയ്തത് എന്ന് നാട്ടുകാർ പറയുന്നു. സ്നേക്ക് റെസ്ക്യൂവിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്നേക്ക് റെസ്ക്യൂ നടത്തിയിരുന്നത്. പ്രതിഫലം വാങ്ങിയല്ല സ്നേക് റസ്ക്യൂ നടത്തിയിരുന്നത് എന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത് എന്നും വനം വകുപ്പിന് ആവശ്യമില്ലെങ്കിൽ അവർ റദ്ദ് ചെയ്യട്ടെ എന്നും ജുവൽ ജൂഡി പ്രതികരിച്ചു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss