PM Kisan Maandhan Yojana> ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡുള്ള ഒരു സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയെ പറ്റിയാണ് ഇന്നു പറയുന്നത്. വളരെ കുറഞ്ഞ പ്രീണമിയത്തില്‍ ആരെയും മോഹിപ്പിക്കുന്ന പെന്‍ഷന്‍ പദ്ധതിയായി ഇതു മാറുന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം കര്‍ഷകരുടെ ഭാവി സരുക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രധാന്‍ മന്ത്രി കിസാന്‍ മാന്‍ധന്‍ യോജനയെ (PM-KMY) പറ്റിയാണ് പറഞ്ഞുവരുന്നത്. കര്‍ഷകരുടെ വാര്‍ദ്ധക്യം മികച്ചതാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
ഉറപ്പായ വരുമാനം
കര്‍ഷകര്‍ക്ക് ഉറപ്പായ പെന്‍ഷന്‍ ലഭ്യമാക്കുന്ന ഈ പദ്ധതി വളരെ ആകര്‍ഷകമാകാന്‍ കാരണം കുറഞ്ഞ നിബന്ധനകളാണ്. ഈ പദ്ധതി ഉപയോഗപ്പെടുത്താനുള്ള ഏക നിബന്ധന ഉപയോക്താവ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ അംഗമായിരിക്കണമെന്നതാണ്. കൂടാതെ എന്‍പിഎസ്, ഇഎസ്ഐസി, ഇപിഎഫ്ഒ പോലുള്ള മറ്റു സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം കൈപ്പുറ്റന്നവരും ആയിരിക്കരുത്. ഡോക്ടര്‍, എന്‍ജിനിയര്‍, വക്കില്‍, ആദായനികുതി ദായകര്‍ എന്നിവര്‍ക്കും പദ്ധതിയുടെ നേട്ടം ലഭിക്കില്ല. പ്രതിമാസം 3,000 രൂപ പെന്‍ഷനാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതായത് വര്‍ഷത്തില്‍ 36,000 രൂപ.
അറിയേണ്ട പ്രധാന കാര്യങ്ങള്‍
പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. പരമാവധി പ്രായം 40 വയസാണ്. നിങ്ങളുടെ പ്രീമിയിം നിര്‍ണയിക്കുന്നയില്‍ പദ്ധതിയില്‍ അംഗമാകുന്ന പ്രായത്തിന് വലിയ പ്രധാന്യമുണ്ട്. 55 രൂപ മുതല്‍ 200 രൂപ വരെയാണ് പദ്ധതിയിലെ നിക്ഷേപതുക. 60 വയസുമുതലാകും പെന്‍ഷന്‍ ലഭിക്കുക.
60 വയസിനു ശേഷം പെന്‍ഷണര്‍ മരിക്കുന്ന പക്ഷം പങ്കാളിക്ക് തുടര്‍ പെന്‍ഷന്‍ ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി. അതേസമയം പെന്‍ഷന്‍ തുകയുടെ 50%, അതായത് 1500 രൂപയാകും പങ്കാളിക്ക് ലഭിക്കുക. 60 വയസിന് മുമ്പാണ് ഉപയോക്താവ് മരിക്കുന്നതെങ്കില്‍ നിക്ഷേപം തുടരാനും പങ്കാളിക്ക് സാധിക്കും. നിങ്ങള്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുക കേന്ദ്ര സര്‍ക്കാരും അക്കൗണ്ടില്‍ നിക്ഷേപിക്കും.
എങ്ങനെ പദ്ധതിയില്‍ അംഗമാകാം
പദ്ധതിയില്‍ അംഗമാകുന്നതിന് നിങ്ങള്‍ 2 ഹെക്ടറില്‍ (5 ഏക്കര്‍) താഴെ കൃഷി ചെയ്യുന്നവര്‍ ആയിരിക്കണം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (CSC) വഴിയോ, pmkmy.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ പദ്ധതി ഉപയോഗപ്പെടുത്താം. പിഎം കിസാന്‍ ഇന്‍സ്റ്റാള്‍മെന്റില്‍ നിന്ന് നേരിട്ടും പിഎം മന്‍ധാന്‍ സ്‌കീമിലേയ്ക്ക് സംഭാവന ചെയ്യാം. ആധാര്‍ കാര്‍ഡ്, ബാങ്ക് അ്ക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവയാണ് പദ്ധതിയില്‍ അംഗമാകാന്‍ ആവശ്യമായ രേഖകള്‍.
Disclaimer: മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുകയോ, ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
