BSNL Spark Fiber Plan - ഞെട്ടിച്ച് ബി.എസ്.എൻ.എൽ; 399 രൂപ, പ്രതിമാസം 3300 GB ഹൈ സ്പീഡ് ഡാറ്റ, മൊബൈൽ പ്ലാനുകളിൽ സൗജന്യ ഡാറ്റ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

BSNL Spark Fiber plan – ഞെട്ടിച്ച് ബി.എസ്.എൻ.എൽ; 399 രൂപ, പ്രതിമാസം 3300 GB ഹൈ സ്പീഡ് ഡാറ്റ, മൊബൈൽ പ്ലാനുകളിൽ സൗജന്യ ഡാറ്റ

January 18, 2026
bsnl latest offers january 2026

BSNL Latest Offers – പൊതുമേഖലാ കമ്പനിയായ ബി.എസ്.എൻ.എൽ വിപണിയിലേക്ക് ഒരു തിരിച്ചു വരവിനാണ് ശ്രമിക്കുന്നത്. നിലവിൽ കമ്പനി ഫൈബർ ഉപയോക്താക്കൾക്കായി ‘സ്പാർക് ഫൈബർ പ്ലാൻ’ (BSNL Spark Fiber plan) എന്ന പേരിൽ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. കേവലം 399 രൂപയ്ക്ക് 3,300 GB ഡാറ്റയാണ് ഇതിലൂടെ ലഭ്യമാവുക. കൂടാതെ തെരഞ്ഞെടുത്ത മൊബൈൽ പ്ലാനുകളിൽ, 2026 ജനുവരി 31 വരെ അധിക മൊബൈൽ ഡാറ്റ ആനുകൂല്യങ്ങൾ ദീർഘിപ്പിച്ചിട്ടുമുണ്ട്.

ഈ പ്ലാൻ തെരഞ്ഞെടുക്കു ബി.എസ്.എൻ.എൽ ഫൈബർ ഉപയോക്താക്കൾക്ക് 3,300GB, 50Mbps ഹൈ സ്പീ‍ഡ് ഡാറ്റ, പ്രതിമാസം 399 രൂപ നിരക്കിൽ ലഭിക്കും. ഇതോടൊപ്പം പരിധിയില്ലാത്ത വോയിസ് കോളിങ് ആനുകൂല്യങ്ങളുമുണ്ട്. എന്നാൽ ഇതേ പ്ലാനിൽ ഒ.ടി.ടി സബ്സ്ക്രിപ്ഷനുകളൊന്നും ഇല്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. 12 മാസത്തേക്ക് മാത്രമാണ് ഈ ഓഫറിന് വാലിഡിറ്റിയുള്ളത്. 13ാം മാസം മുതൽ ഇതേ പ്ലാനിന് ഉപയോക്താക്കൾ പ്രതിമാസം 449 രൂപ നൽകേണ്ടതാണ്. സ്പാർക് പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നതിനായി, ബി.എസ്.എൻ.എല്ലിന്റെ ഔദ്യോഗിക വാട്സാപ്പ് നമ്പറായ 1800 4444 എന്നതിലേക്ക് ‘HI’ എന്ന് സന്ദേശം അയയ്ക്കേണ്ടതാണ്.

ബി.എസ്.എൻ.എൽ മൊബൈൽ പ്ലാനുകൾ – അധിക ഡാറ്റ

ഫൈബർ ബ്രോഡ് ബാൻഡ് ഓഫർ കൂടാതെ തെരഞ്ഞെടുത്ത മൊബൈൽ റീചാർജ്ജ് പ്ലാനുകളിൽ കമ്പനി 0.5GB അധിക ഡാറ്റ നൽകുന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഈ ഓഫർ അവതരിപ്പിച്ചത്. നിലവിൽ ഇത് 2026 ജനുവരി 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇവിടെ, അധിക ഡാറ്റ ലഭിക്കുന്നതിനായി ഉപയോക്താക്കൾ അധിക തുക ഒന്നും തന്നെ നൽകേണ്ടതില്ല.

താഴെ നൽകിയിരിക്കുന്ന 4 റീചാർജ്ജ് പ്ലാനുകളിലാണ് ബി.എസ്.എൻ.എൽ നിലവിൽ അധിക ഡാറ്റ ഓഫർ ചെയ്യുന്നത്

  • 225 രൂപ പ്ലാൻ : പ്രതിദിന പരിധി വർധന : 2.5GB to 3GB (30 ദിവസത്തെ വാലിഡിറ്റി)
  • 347 രൂപ പ്ലാൻ : പ്രതിദിന പരിധി വർധന : 2GB to 2.5GB (50 ദിവസത്തെ വാലിഡിറ്റി)
  • 485 രൂപ പ്ലാൻ : പ്രതിദിന പരിധി വർധന : 2GB to 2.5GB (72 ദിവസത്തെ വാലിഡിറ്റി)
  • 2,399 രൂപ പ്ലാൻ : പ്രതിദിന പരിധി വർധന : 2GB to 2.5GB (365 ദിവസത്തെ വാലിഡിറ്റി)

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss