പഴയ സ്വർണം എടിഎമ്മിലിട്ടാൽ പണമാക്കി കയ്യിൽ തരും, വെറും 30 മിനുറ്റ് മതി, അമ്പരപ്പിച്ച് ഗോൾഡ് എടിഎം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

പഴയ സ്വർണം എടിഎമ്മിലിട്ടാൽ പണമാക്കി കയ്യിൽ തരും, വെറും 30 മിനുറ്റ് മതി, അമ്പരപ്പിച്ച് ഗോൾഡ് എടിഎം

January 25, 2026
file 000000006434720880c9f252d1ef5382

സ്വർണ വില കുത്തനെ ഉയർന്നതോടെ കയ്യിലുളള പഴയ സ്വർണം വിറ്റ് പണമാക്കാനോടുകയാണ് മിക്കവരും. ജ്വല്ലറികൾ മാത്രമല്ല പഴയ സ്വർണം പണമാക്കി തരുന്ന നിരവധി സ്ഥാപനങ്ങളും ഇന്നുണ്ട്. എന്നാൽ ഇനി മുതൽ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ഓടേണ്ട കാര്യമില്ല. എടിഎമ്മിൽ പോയി പണം പിൻവലിക്കുന്ന അത്ര എളുപ്പത്തിൽ നിങ്ങൾക്ക് കയ്യിലുളള പഴയ സ്വർണം പണമാക്കി മാറ്റാം.

ഇന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ എഐ കടന്ന് ചെല്ലാത്ത മേഖലകളില്ലെന്ന് തന്നെ പറയാം. സ്വർണം എടിഎം വഴി പണമാക്കി മാറ്റാൻ ഇനി നിങ്ങളെ സഹായിക്കുന്നതും ഇതേ എഐ സംവിധാനം തന്നെയാണ്. അതെ, വെറു അര മണിക്കൂർ കൊണ്ട് നിങ്ങളുടെ പഴയ സ്വർണത്തിന്റെ വിലയായ പണം എടിഎം വഴി അക്കൌണ്ടിലേക്ക് എത്തും. എങ്ങനെ എന്നല്ലേ.

ഇന്ത്യയുടെ ആദ്യത്തെ എഐ ഗോൾഡ് എടിഎം പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഗോൾഡ്സിക്ക എന്ന ഫിൻടെക് കമ്പനിയാണ് ഈ നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് പഴയ സ്വർണ്ണം വിറ്റ് 30 മിനിറ്റിനുള്ളിൽ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ഇപ്പോൾ ഹൈദരാബാദിൽ ആണ് എഐ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

സ്വർണത്തിന്റെ പരിശുദ്ധി പരിശോധിച്ച്, മൂല്യം കണക്കാക്കി പണം നൽകുന്ന ഈ സൗകര്യം സ്വർണ്ണ വിപണന രീതികളിൽ വലിയ മാറ്റം കൊണ്ടുവരും. വേഗതയും എളുപ്പവും ഉറപ്പാക്കി സാധാരണക്കാരിലേക്ക് സേവനങ്ങൾ എത്തിക്കാൻ ഇന്ന് ടെക്നോളജി നമ്മളെ സഹായിക്കുന്നു. ബാങ്കിംഗ്, പണമിടപാടുകൾ എന്നിവ ഇന്ന് രേഖകളോ നീണ്ട ക്യൂവോ ഇല്ലാതെ പൂർത്തിയാക്കാം. അത് പോലെ തന്നെ സ്വർണ്ണം വിറ്റ് പണം നേരിട്ട് പിൻവലിക്കുന്നതും ഇപ്പോൾ എളുപ്പത്തിൽ സാധ്യമാവുകയാണ്.

ജ്വല്ലറി കടകളോ വ്യാപാരികളോ ഇല്ലാതെ തൽക്ഷണം പണം ആവശ്യമുള്ളവർക്ക് ഈ നൂതന സൗകര്യം വലിയ ആശ്വാസമാണ്. സ്വർണ്ണത്തിൻ്റെ പരിശുദ്ധി പരിശോധിക്കാനും മൂല്യം നിർണ്ണയിക്കാനും വിലപേശാനും മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെല്ലാം ഈ എഐ ഗോൾഡ് എടിഎം ഒഴിവാക്കും. അതീവ സുതാര്യതയും സാങ്കേതിക മികവും ഉറപ്പാക്കിയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതിനായി നിങ്ങൾ കയ്യിലുളള സ്വർണ്ണം എടിഎം മെഷീനിനുള്ളിൽ നിക്ഷേപിച്ചാൽ ഉടൻതന്നെ അത് ഉരുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വർണ്ണത്തിന്റെ പരിശുദ്ധിയും, അതിൻ്റെ കൃത്യമായ ഭാരവും യാതൊരു മനുഷ്യ ഇടപെടലുമില്ലാതെ വിലയിരുത്തപ്പെടുന്നു. സ്വർണ്ണത്തിന്റെ ഗുണനിലവാരവും വിപണിയിലെ നിലവിലെ സ്വർണ്ണവിലയും പരിശോധിച്ച് തുക അപ്പോൾത്തന്നെ കണക്കാക്കപ്പെടും. ഈ അന്തിമ തുക അരമണിക്കൂറിനുള്ളിൽ ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു.

സ്വർണ്ണം വിൽക്കുക എന്നതിലുപരി ഈ ഗോൾഡ് എടിഎമ്മിന് മറ്റ് ധാരാളം സവിശേഷതകളുമുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി (AR) സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെഷീനു മുന്നിൽ നിന്നുകൊണ്ട് ആഭരണങ്ങൾ വെർച്വലായി ധരിച്ചുനോക്കാനുള്ള അവസരവും ലഭ്യമാണ്. കൂടാതെ 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ തൂക്കമുള്ള സ്വർണ്ണ നാണയങ്ങൾ എടിഎമ്മിൽ നിന്ന് നേരിട്ട് വാങ്ങാനും സാധിക്കും. ഈ സേവനം 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ലഭ്യമാണ്. അതിനാൽ ഏത് സമയത്തും സ്വർണ്ണം വാങ്ങാനും വിൽക്കാനും ഡിജിറ്റലൈസ് ചെയ്യാനും സഹായിക്കുന്നു.

തട്ടിപ്പുകളും മോഷ്ടിച്ച സ്വർണ്ണം ദുരുപയോഗം ചെയ്യുന്നതും തടയാൻ കർശന സുരക്ഷാ പ്രോട്ടോക്കോളുകളുണ്ട്. ഏതൊരു ഇടപാടും തുടങ്ങും മുമ്പ്, കെവൈസി നടപടികളിലൂടെ ഉപഭോക്താവിന്റെ വിവരങ്ങളും ക്രിമിനൽ രേഖകളും യന്ത്രം പരിശോധിക്കും.
സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയാൽ, ഇടപാട് തൽക്ഷണം തടയും. ഇന്ത്യയിൽ 14 പരമ്പരാഗത ഗോൾഡ് എടിഎമ്മുകളും വിദേശത്ത് മൂന്നെണ്ണവും നിലവിൽ ഗോൾഡ്‌സിക്കയ്ക്കുണ്ട്. അടുത്ത വർഷത്തിനുള്ളിൽ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും 100 എഐ ഗോൾഡ് എടിഎമ്മുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതിൻ്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് നിലവിൽ അനുമതി കാത്തിരിക്കുകയാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss