പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ അപ്ലോഡ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ അപ്ലോഡ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. കണക്കുകൾ പുറത്തുവിടുന്നതിലെ അസ്വാഭാവികമായ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.