ഡ്രൈവിങ്ങ് ലൈസൻസ് കാലാവധി തീർന്നോ? ഇനി ഏജൻറുമാർ വേണ്ട;  ഓൺലൈനായി എളുപ്പം പുതുക്കാം; ഈ നാലു കാര്യങ്ങൾ അറിഞ്ഞിരിക്കണം - Kerala Times    

ഡ്രൈവിങ്ങ് ലൈസൻസ് കാലാവധി തീർന്നോ? ഇനി ഏജൻറുമാർ വേണ്ട;  ഓൺലൈനായി എളുപ്പം പുതുക്കാം; ഈ നാലു കാര്യങ്ങൾ അറിഞ്ഞിരിക്കണം

April 30, 2026
file 000000006f7871fd8d47a4898b23e4e2

ലൈസൻസ് കാലാവധി തീർന്നാൽ ഏജന്റുമാരെ സമീപിക്കാതെ സ്വയം ചെയ്യാം. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഇപ്പോൾ ഓൺലൈനായി മാത്രമേ ചെയ്യാനാകൂ. മോട്ടർ വാഹന വകുപ്പിന്റെ ഫെയ്‌ലെസ് സർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇതിനായി ഓഫിസ് സന്ദർശനം ആവശ്യമില്ല. ലോകത്തെവിടെയിരുന്നു വേണമെങ്കിലും ഇവ ചെയ്യാനാകും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മോട്ടർ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽനമ്പർ ലൈസൻസിൽ അപ്‌ഡേറ്റ് ചെയ്തിരിക്കണം.

എത്ര ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കണം?

ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷത്തിനുള്ളിലോ കാലാവധി തീർന്നതിനു ശേഷം ഒരു വർഷത്തിനകത്തോ പുതുക്കുകയാണെങ്കിൽ റീ–ടെസ്റ്റ് എടുക്കേണ്ടതില്ല. അതായത് നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് 31 ജനുവരി 2027 ൽ കാലാവധി കഴിയുമെങ്കിൽ, 1 ഫെബ്രുവരി 2027 നും 30 ജനുവരി 2028 നും ഇടയിൽ പുതുക്കുകയാണെങ്കിൽ റീ–ടെസ്റ്റ് ആവശ്യമില്ല.

Step 1

നിങ്ങളുടെ ലൈസൻസ്, വാഹന റജിസ്ട്രേഷന്റെ വിശദ വിവരങ്ങൾ എല്ലാം മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്പോർട്ടലിൽ ലഭ്യമാണ് (www.parivahan.gov.in). പരിവഹൻ വെബ്സൈറ്റിൽ know your licence എന്ന ഐക്കൺ ക്ലിക്ക് ചെയ്താൽ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ ലഭ്യമാകും. പരിവാഹൻ സൈറ്റ് തുറക്കുക. അതിൽ ഏതു സംസ്ഥാനമാണോ അതു തിരഞ്ഞെടുക്കുക. ‘വാഹൻ’ എന്നു കാണുന്നത് വാഹനസംബന്ധമായും ‘സാരഥി’ എന്നത് ലൈസൻസ് സംബന്ധമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഭാഗമാണ്. ഇതിൽ സാരഥി ക്ലിക് ചെയ്യുക. അതിൽ Apply for DL Renewal തിരഞ്ഞെടുക്കുക…

Step 2

ഇതിൽ ‘ഡിഎൽ സർവീസ്’ (Driving License Service) തിരഞ്ഞെടുക്കുക. അപ്പോൾ നിങ്ങളുടെ ലൈസൻസ് നമ്പർ, ജനന തീയതി, ക്യാപ്ച എന്നിവ നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. വിവരങ്ങൾ ശരിയാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. അപ്പോൾത്തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് വരും.

Step 3

വെബ്സൈറ്റിൽ ലൈസൻസ് പുതുക്കാൻ നൽകുമ്പോൾ സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള ഫോമുകളാണ്. ഇവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക.

നിങ്ങളുടെ ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവ സഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.

Step 4

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ, ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കാം. ഇത്രയും കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തി എങ്കിൽ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.

അക്ഷയകേന്ദ്രങ്ങൾ/ ഇ–സേവാ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ.

ഐ–ടെസ്റ്റ് സർട്ടിഫിക്കറ്റ്

ഫോം 1 (സെൽഫ് ഡിക്ലറേഷൻ)

ഡ്രൈവിങ് ലൈസൻസ്

മെഡിക്കൽ സർട്ടിഫിക്കറ്റ് – ഫോം 1 എ

ഫീസ് : 200 രൂപ

അഡ്രസ് മാറ്റുന്നതിന് – 200 രൂപ

ഫയൽ PDF, JPG ഫോർമാറ്റിൽ ആയിരിക്കണം. സൈസ് 200 kb യിൽ താഴെ.

NextGen mParivahan ആപ് ഡൗൺ ലോഡ് ചെയ്താൽ ഡ്രൈവിങ് ലൈസൻസ്, ആർസി എന്നിവ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. ഈ

Latest from Blog

error: Content is protected !!